ഖുബ്ബൂസിന് വില വർധിക്കുന്നതിന് സാധ്യത; പ്രശ്നപരിഹാരത്തിന് നീക്കം
വർഷങ്ങളായി നാമമാത്രമായ വിലയുള്ള ഖുബ്ബൂസ് അടക്കമുള്ള ഗോതമ്പ് ഉൽപന്നങ്ങൾക്ക് വില വർധിക്കുമോ എന്ന് ആശങ്കയിലാണ് ബഹ്റൈൻ. തങ്ങളുടെ മിക്ക മാവ് ഉൽപന്നങ്ങൾക്കും 35% മുതൽ 100% വരെ വില വർധവ് ബഹ്‌റൈൻ ഫ്‌ളോർ മിൽസ് കമ്പനി (ബിഎഫ്എം) പ്രഖ്യാപിച്ചതാണ് ഈ ആശങ്കയ്ക്ക് കാരണം.

മനാമ∙ വർഷങ്ങളായി നാമമാത്രമായ വിലയുള്ള ഖുബ്ബൂസ് അടക്കമുള്ള ഗോതമ്പ് ഉൽപന്നങ്ങൾക്ക് വില വർധിക്കുമോ എന്ന് ആശങ്കയിലാണ് ബഹ്റൈൻ. തങ്ങളുടെ മിക്ക മാവ് ഉൽപന്നങ്ങൾക്കും 35% മുതൽ 100% വരെ വില വർധവ് ബഹ്‌റൈൻ ഫ്‌ളോർ മിൽസ് കമ്പനി (ബിഎഫ്എം) പ്രഖ്യാപിച്ചതാണ് ഈ ആശങ്കയ്ക്ക് കാരണം. പുതിയ വിലകൾ ഇപ്പോൾ കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും, അംഗീകൃത ജനപ്രിയ ബേക്കറികൾക്ക് കമ്പനി സബ്‌സിഡി വില നിലനിർത്തിയിട്ടുണ്ട് എന്നത് ഒരു ചെറിയ ആശ്വാസമാണ്.
വെബ്‌സൈറ്റ് അനുസരിച്ച്, 50 കിലോഗ്രാം മാവ് ടൈപ്പ് 0 ന്‍റെ വില 3.7 ദിനാറിൽ നിന്ന് 5.2 ദിനാർ ആയി വർധിച്ചു. അതേസമയം മാവ് ടൈപ്പ് 23.1 ദിനാറിൽ നിന്ന് 49.50 ദിനാറായും വർധിപ്പിച്ചിട്ടുണ്ട്. ഈ വിലവർധനവ് പിസ്സ മാവ്, പലഹാരപ്പൊടികൾ, മറ്റ് ഗോതമ്പ് ഉൽപന്നങ്ങൾ എന്നിവയെയും ബാധിക്കും.
ഈ വർധനവിന് കാരണമായി പറയുന്നത് ഗോതമ്പ് വിലയിലെ ആഗോള വർധനവാണ്. കഴിഞ്ഞ രണ്ട് വർഷമായി വിവിധ പ്രതിസന്ധികളും യുദ്ധങ്ങളും, പ്രത്യേകിച്ച് റഷ്യ-യുക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിപണി തടസ്സങ്ങളും ഇതിന് കാരണമായിട്ടുണ്ട്. വില വർധനവ് റൊട്ടി, പേസ്ട്രികൾ, പീസ്സ, മധുരപലഹാരങ്ങൾ, കന്നുകാലി തീറ്റ എന്നിവയുൾപ്പെടെ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില ഉയരാൻ ഇടയാക്കുമെന്ന് നിരവധി എംപിമാർ ആശങ്ക പ്രകടിപ്പിച്ചു..
വിലക്കയറ്റം വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പാർലമെന്‍ററി അന്വേഷണ സമിതി അധ്യക്ഷനായിരുന്ന എംപി മുഹമ്മദ് അൽ മറാഫി പറഞ്ഞു.
ഗോതമ്പിന്‍റെ ആഗോള വില ടണ്ണിന് 250 മുതൽ 270 ഡോളർ വരെയാണ്,അതായത് ഏകദേശം 94 ബഹ്‌റൈൻ ദിനാറാണ്. പുതിയ വില നിർണ്ണയ സംവിധാനം നടപ്പാക്കിയാൽ ഇത് ടണ്ണിന് 125 ദിനാറിന് മുകളിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മൃഗങ്ങൾക്കുള്ള തവിടിന്റെ വിലയും ഇരട്ടിയായി, ഒരു ബാഗിന് 2.2 ദിനാറിൽ നിന്ന് 4.4 ദിനാറായി ഉയർന്നു. 100% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഫാം ഉടമകളെയും സാരമായി ബാധിക്കാനിടയുണ്ട് എന്നാണ് എംപി മുഹമ്മദ് അൽ മറാഫി കൂട്ടിച്ചേർത്തു.
ഇന്ന് എംപിമാരും സർക്കാരും നടക്കാനിരിക്കുന്ന സംയുക്ത യോഗത്തിൽ ഗോതമ്പ് വിലയിലെ സമീപകാല കുതിപ്പ് ചർച്ച ചെയ്യും. പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്‍റ് കമ്മിറ്റി അംഗങ്ങൾ, ബഹ്‌റൈൻ ഫ്ലോർ മിൽസ് കമ്പനി പ്രതിനിധികൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. വിലക്കയറ്റം ഉപഭോക്താക്കളിൽ ഉണ്ടാക്കുന്ന ആഘാതം ലഘൂകരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന എംപിമാരുടെ അഭ്യർഥനയെ തുടർന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.