പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞു; ഒമാനിൽ സര്‍ക്കാര്‍, സ്വകാര്യ മേഖല വീണ്ടും സജീവമായി
ബലി പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ വീണ്ടും സജീവമായി.
ബലി പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ വീണ്ടും സജീവമായി.
ബലി പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ വീണ്ടും സജീവമായി.
മസ്കത്ത് ∙ ബലി പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ വീണ്ടും സജീവമായി. ഭൂരിഭാഗം ജീവനക്കാരും ഇന്നു തന്നെ ഓഫിസുകളില്‍ തിരികെയെത്തി. അധിക അവധി എടുത്ത് നാടണഞ്ഞ പ്രവാസികള്‍ വരും ദിവസങ്ങളിലാകും മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കുക.
പെരുന്നാളിന് ഇത്തവണ ഒമാനില്‍ ഒന്‍പത് ദിവസം തുടര്‍ച്ചയായി അവധി ലഭിച്ചിരുന്നു. രാജ്യത്തിന് പുറത്തേക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പോയ സ്വദേശികളും വിദേശികളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ മടങ്ങിയെത്തി. എന്നാല്‍, ഒമാനില്‍ തന്നെ അവധി ദിനങ്ങള്‍ ചെലവഴിക്കുകയായിരുന്നു ഭൂരിഭാഗം പേരും.