അബുദാബി ∙ യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിൽ അർധ വാർഷിക ലക്ഷ്യമായ 1% പൂർത്തിയാക്കാൻ ഒരാഴ്ച മാത്രം. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിൽ അർധ വാർഷിക ലക്ഷ്യമായ 1% പൂർത്തിയാക്കാൻ ഒരാഴ്ച മാത്രം. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. 

2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ജൂൺ 30ഓടെ മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 5% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 

ADVERTISEMENT

വർഷാവസാനത്തോടെ ഇത് മൊത്തം 6% ആക്കി ഉയർത്തണം.  അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനികൾ നിയമം പാലിച്ചെന്ന് ഉറപ്പാക്കാൻ പരിശോധന  ഊർജിതമാക്കി. 2 വർഷത്തിനിടെ നടന്ന പരിശോധനയിൽ 1400ഓളം കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു.  ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കുറ‍ഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു.

മാസാവസാന പിഴ 7000 ദിർഹം
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാവസാന പിഴ 9000 ദിർഹമാക്കി വർധിക്കും. 1963 സ്വദേശികളെ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ 1200 കമ്പനികൾക്കെതിരെ ശക്തമായ നടപടിയെടുത്തതായും അറിയിച്ചു.

ADVERTISEMENT

പരാതിപ്പെടാം 600 590000 നമ്പറിൽ
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. അനുയോജ്യമായ സ്വദേശി ഉദ്യോഗാർഥികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള സ്വകാര്യ കമ്പനികൾക്ക് നാഫിസ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുമെന്നും അറിയിച്ചു. 

ചെറുകിട കമ്പനികൾ ഒരാളെ നിയമിക്കണം
ഇതേസമയം 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ജനുവരി മുതൽ പ്രാബല്യത്തിലായ ഈ വിഭാഗം കമ്പനികൾ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.

ADVERTISEMENT

ഐ.ടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.  2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹം പിഴ ഈടാക്കുമെന്നും പറഞ്ഞു.

സ്വദേശികൾ ഒരു ലക്ഷം കവിഞ്ഞു
സ്വദേശിവൽക്കരണം ഊർജിതമാക്കിയതോടെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അടുത്ത 3 വർഷത്തിനകം ഒരു ലക്ഷം സ്വദേശികൾക്കുകൂടി സ്വകാര്യമേഖലയിൽ ജോലി ലഭ്യമാക്കാനാണ് പദ്ധതി.

English Summary:

UAE requires companies to fulfill half-yearly Emiratisation target within a week

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT