ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി സ്വന്തമാക്കാൻ സൗദി
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി 2030 ഓടെ സൗദി അറേബ്യ സ്വന്തമാക്കും.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി 2030 ഓടെ സൗദി അറേബ്യ സ്വന്തമാക്കും.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി 2030 ഓടെ സൗദി അറേബ്യ സ്വന്തമാക്കും.
റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി 2030 ഓടെ സൗദി അറേബ്യ സ്വന്തമാക്കും. റിയാദിലെ കിങ് സൽമാൻ രാജ്യാന്തര വിമാനത്താവളം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്ന് സൗദി വ്യോമയാന മന്ത്രാലയം അറിയിച്ചു.
റിയാദിൽ 23 ബില്യൻ പൗണ്ട് ചെലവിൽ 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ വിമാനത്താവളം പണിയുന്നത്. ആറു വമ്പൻ റൺവേകളും യാത്രക്കാർക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിനായി 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വിപണന കേന്ദ്രങ്ങളും ഈ വിമാനത്താവളത്തിലെ പ്രത്യേകതകളാണ്. പ്രശസ്തരായ ഫോസ്റ്റർ പാർട്ണേഴ്സ് എന്ന കമ്പനിയാണ് യാത്രക്കാർക്ക് കൂടുതൽ സുഖകരമായ അനുഭവം നൽകുന്ന രീതിയിൽ ഈ വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2030 ഓടെ പ്രവർത്തനം ആരംഭിക്കുന്ന ഈ വിമാനത്താവളം പ്രതിവർഷം 12 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനും 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലുകളും പുതിയ രാജ്യന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 2050 കളോടെ 185 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതൊടൊപ്പം 3.5 ദശലക്ഷം കാർഗോ നീക്കം കൈകാര്യം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഈ വിമാനത്താവളം റിയാദിനെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന സ്ഥാനമാക്കി വർധിപ്പിക്കുകയും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവ വർധിപ്പിക്കുകയും ലോകത്തിന്റെ കിഴക്കിനെയും പടിഞ്ഞാറിനേയും ബന്ധിക്കുന്ന പാലമായി മാറുകയും ചെയ്യും.