സലാം എയര്‍ സുഹാര്‍-സലാല സര്‍വീസ് ആരംഭിക്കുന്നു
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സുഹാറില്‍ നിന്നും സലാലയിലേക്ക് ഖരീഫ് കാല പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു.

മസ്‌കത്ത് ∙ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സുഹാറില്‍ നിന്നും സലാലയിലേക്ക് ഖരീഫ് കാല പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു. അടുത്ത മാസം ഒന്ന് മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഇരു ഭാഗങ്ങളിലേക്കും സര്‍വീസ് ലഭ്യമാകും. ഓഗസ്റ്റ് 31 വരെ സര്‍വീസുകള്‍ തുടരുമെന്നും കമ്പനി അറിയിച്ചു.
58 റിയാല്‍ മുതല്‍ റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭ്യമാകും. സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് നിരക്കില്‍ മാറ്റം വന്നേക്കുമെന്നും സലാം എയര്‍ അറിയിച്ചു. വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവര്‍ക്കും അയല്‍ രാഷ്ട്രമായ യുഎഇയില്‍ നിന്നുള്ള ഖരീഫ് യാത്രികര്‍ക്കും സര്‍വീസ് ഏറെ ഗുണം ചെയ്യും.