ചൈനീസ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സൗദി ടൂറിസം മേഖല
റിയാദ് ∙ ചൈനീസ് വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി സൗദി ടൂറിസം മേഖല. ജൂലൈ 1 മുതൽ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കുളള ഔദ്യോഗീക ടൂറിസ്റ്റ് കേന്ദ്രമാവുകയാണ് സൗദി. അഞ്ച് മില്യൻ വിനോദ സഞ്ചാരികളെയാണ് 2030 ഓടെ ചൈനയിൽ നിന്നും സൗദിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ഡസ്റ്റിനേഷൻ സ്റ്റാറ്റസ് (എഡിഎസ്) ചൈനീസ്
റിയാദ് ∙ ചൈനീസ് വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി സൗദി ടൂറിസം മേഖല. ജൂലൈ 1 മുതൽ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കുളള ഔദ്യോഗീക ടൂറിസ്റ്റ് കേന്ദ്രമാവുകയാണ് സൗദി. അഞ്ച് മില്യൻ വിനോദ സഞ്ചാരികളെയാണ് 2030 ഓടെ ചൈനയിൽ നിന്നും സൗദിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ഡസ്റ്റിനേഷൻ സ്റ്റാറ്റസ് (എഡിഎസ്) ചൈനീസ്
റിയാദ് ∙ ചൈനീസ് വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി സൗദി ടൂറിസം മേഖല. ജൂലൈ 1 മുതൽ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കുളള ഔദ്യോഗീക ടൂറിസ്റ്റ് കേന്ദ്രമാവുകയാണ് സൗദി. അഞ്ച് മില്യൻ വിനോദ സഞ്ചാരികളെയാണ് 2030 ഓടെ ചൈനയിൽ നിന്നും സൗദിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ഡസ്റ്റിനേഷൻ സ്റ്റാറ്റസ് (എഡിഎസ്) ചൈനീസ്
റിയാദ് ∙ ചൈനീസ് വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി സൗദി ടൂറിസം മേഖല. ജൂലൈ 1 മുതൽ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കുളള ഔദ്യോഗീക ടൂറിസ്റ്റ് കേന്ദ്രമാവുകയാണ് സൗദി. അഞ്ച് മില്യൻ വിനോദ സഞ്ചാരികളെയാണ് 2030 ഓടെ ചൈനയിൽ നിന്നും സൗദിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ഡസ്റ്റിനേഷൻ സ്റ്റാറ്റസ് (എഡിഎസ്) ചൈനീസ് സന്ദർശകർക്കുള്ള സൗദി അറേബ്യയുടെ സന്നദ്ധതയും 2030-ഓടെ ചൈനയെ മൂന്നാമത്തെ ഏറ്റവും വലിയ ടൂറിസം വിപണിയാക്കാനുള്ള ഞങ്ങളുടെ പുരോഗതിയും തെളിയിക്കുന്നുവെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
ഷാങ്ഹായിൽ നടന്ന രണ്ടാമത് ചൈന ഷോയിലും, ഐടിബി ചൈനയിലും സൗദി പങ്കെടുത്തിനെ തുടർന്നാണ് ജൂലൈ ഒന്നു മുതൽ ഔദ്യോഗീക ഡസ്റ്റിനേഷൻ സ്റ്റാറ്റസ് പ്രഖ്യാപനം നടത്തിയത്. ചൈനയുമായി തന്ത്രപ്രധാനമായ സാമ്പത്തിക പങ്കാളിയാകാനും ടൂറിസം മേഖലയിലുടനീളം പുതിയ അവസരങ്ങൾ തുറക്കാനും ഇരു രാജ്യങ്ങൾക്കും പരസ്പര ധാരണയും സൗഹൃദവും സാമ്പത്തിക വികസനവും വളർത്തിയെടുക്കാനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത ഈ നീക്കത്തിലൂടെ ഉറപ്പിക്കുകയാണ്.
സൗദി അറേബ്യയിലേക്ക് സംഘമായുളള വിനോദയാത്രക്കുള്ള ഒരു നാഴികകല്ലായാണ് എഡിഎസ് പദവിയെ വിലയിരുത്തുന്നത്. 2030 ഓടെ ആഗോളതലത്തിൽ സൗദിയിലേക്ക് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന വലിയ മൂന്നാമത്തെ ഉറവിട രാജ്യമായി ചൈനമാറും. ഇത് ലക്ഷ്യമിട്ട് ചൈന റെഡി എന്ന പേരിൽ സൗദി മുന്നൊരുക്കങ്ങളുമായി തയ്യാറെടുത്തു കഴിഞ്ഞു. 2023 മുതൽ സൗദി- ചൈന നേരിട്ടുള്ള വിമാനങ്ങളുടെ എണ്ണം കൂടുതൽ വർധിപ്പിക്കുക, അനുയോജ്യമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുക, സംഘമായും,തനിച്ചുമുള്ളവർക്കായുള്ള വൈവിധ്യ സ്വതന്ത്ര ട്രാവൽ (എഫ്ഐടി) അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് തന്ത്രപരമായ പങ്കാളിത്തം രൂപീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വീസ സുഗമമാക്കുന്നതും, ഫീസ് കുറയക്കുന്നതും, വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതും, www.visitsaudi.cn-ൽ ലഭ്യമായ ചൈനയുടെ മന്ദാരിൻ ഭാഷാ വിവരങ്ങൾ, വിമാനത്താവളങ്ങളിലെ ചൈനീസ് ഭാഷ അടയാളങ്ങൾ, ചൈനീസ് സംസാരിക്കുന്ന ടൂർ ഗൈഡുകൾ, ചൈനഭാഷ സംസാരിക്കുന്ന ജീവനക്കാരുള്ള ഹോട്ടലുകൾ എന്നിവ ഉപയോഗിച്ച് ലക്ഷ്യസ്ഥാന സന്നദ്ധത ഉറപ്പാക്കുന്നതിനും സൗദി ടൂറിസം അതോറിറ്റി നിർണായക പങ്ക് വഹിക്കുന്നു.
ചൈനീസ് സന്ദർശകർക്ക് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ അംഗീകാരം ഞങ്ങളുടെ നിരന്തര പരിശ്രമവും വ്യാപാര ഷോകളിലും കോൺഫറൻസുകളിലുമുള്ള പങ്കാളിത്തവും പ്രതിഫലിപ്പിക്കുകയും ചൈനീസ് സംഘടനകളുമായുള്ള കരാറിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദാദ്ദീൻ കൂട്ടിച്ചേർത്തു. സൗദിയുടെ 96 മണിക്കൂർ സ്റ്റോപ്പ്ഓവർ വീസ പ്രോഗ്രാമിന്റെ ഭാഗമായി സൗദിയുടെ ഇ-വീസയ്ക്കും വീസ ഓൺ അറൈവൽക്കും അർഹതയുള്ള 57 രാജ്യങ്ങളിൽ ഒന്നായി ചൈനയെ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.
എയർപോർട്ടുകൾ, പോകേണ്ടുന്ന ഇടങ്ങൾ, ടൂറിസ്റ്റ് സൈറ്റുകൾ, 'വിസിറ്റ് സൗദി' വെബ്‌സൈറ്റ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുടനീളമുള്ള സുഗമമായ വീസ നടപടിക്രമങ്ങൾ, വർദ്ധിപ്പിച്ച വിമാനങ്ങളുടെ ലഭ്യതയൊടൊപ്പം ചേർത്ത് ചൈനീസ് ഭാഷ മന്ദാരിൻ എന്നിവ ഉൾപ്പെടെ ചൈനീസ് വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്തതും ആസ്വാദ്യകരവും സുരക്ഷിതവുമായ അനുഭവം നൽകാൻ സൗദി ടൂറിസം അതോറിറ്റി ശ്രമിക്കുന്നു. യൂണിയൻ പേ,ട്രിപ്.കോം ഹ്യൂവായി.ടെൻസെന്റ് തുടങ്ങിയ വിശ്വസ്ത ചൈനീസ് ബ്രാൻഡുകളുമായുള്ള പങ്കാളിത്ത ഓഫറുകൾ നൽകുന്നതും കൂടുതൽ ആകർഷിക്കും.
ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ, എഡിഎസ് കരാർ ഇരു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന മേഖലകളിലുടനീളം സാമ്പത്തിക വികസനത്തിനുള്ള വാതിലുകൾ തുറക്കുന്നുവെന്ന് ഏടുത്തുപറയേണ്ട നേട്ടമാണ്. നിലവിലുള്ള സൗദി വിമാനങ്ങൾക്ക് പുറമെ എയർ ചൈന, ചൈന ഈസ്റ്റേൺ, ചൈന സതേൺ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ നേരിട്ടുള്ള വിമാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർധിപ്പിച്ചുകൊണ്ട് 2030 ഓടെ അഞ്ച് ദശലക്ഷം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.