അബുദാബി∙ യുഎഇയില്‍ നീതി തേടിച്ചെല്ലുന്നവർക്ക് വൈകാതെ ‘ഐഷ’യെ കാണാൻ സാധിക്കും; എല്ലാ കാര്യങ്ങളും സ്മാർട്ടായി നിർവഹിച്ച് തരാനുള്ള സഹായ സന്നദ്ധതയുമായി. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർച്വൽ ജീവനക്കാരിയാണ് ‘ഐഷ’. ഇത് സമീപഭാവിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയില്‍ നീതി തേടിച്ചെല്ലുന്നവർക്ക് വൈകാതെ ‘ഐഷ’യെ കാണാൻ സാധിക്കും; എല്ലാ കാര്യങ്ങളും സ്മാർട്ടായി നിർവഹിച്ച് തരാനുള്ള സഹായ സന്നദ്ധതയുമായി. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർച്വൽ ജീവനക്കാരിയാണ് ‘ഐഷ’. ഇത് സമീപഭാവിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നീതി മന്ത്രാലയം അധികൃതർ പറഞ്ഞു.  

കോടതി കവാടത്തിൽ ഒരുകൈ സഹായവുമായി  ഐഷ
ആപ്പുകൾ, ഓഡിയോ, ഇമേജുകൾ എന്നിവയുൾപ്പെടെ പുതിയ ഉള്ളടക്കം ജനറേറ്റ് ചെയ്യാനുള്ള കഴിവുള്ള ഐഷ ഒരു വർഷം മുൻപ് ആരംഭിച്ച ഒരു ജനറേറ്റീവ് എ ഐ അസിസ്റ്റന്‍റാണ്. ജുഡീഷ്യൽ, നിയമ മേഖലകൾ ഉൾപ്പെടെ ആഗോളതലത്തിൽ വിവിധ രംഗങ്ങളിൽ ഈ സാങ്കേതികവിദ്യ അതിവേഗം മുന്നേറിവരുന്നുണ്ട്. കോടതിയുടെ പ്രവേശന കവാടത്തിൽ ഐഷ നിലയുറപ്പിക്കുമെന്നും ഇടപാടുകാർക്ക് അവരുടെ ഇടപാടുകളുടെ നിലയും നടപടിക്രമങ്ങളും സംബന്ധിച്ച അവശ്യ വിവരങ്ങൾ കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.  വിപുലമായ ഡാറ്റാബേസും ഇടപാട് നടപടികളിലെ പ്രഫഷനൽ അനുഭവവും അടിസ്ഥാനമാക്കി അഭ്യർഥനകൾ തയ്യാറാക്കാനും ഉപദേശം നൽകാനും ഈ 'സുന്ദരി'ക്ക് കഴിയും. കക്ഷികൾ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരുൾപ്പെടെയുള്ളവർക്ക് അവരുടെ ജോലികൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനും സഹായിക്കും. നീതിന്യായ വ്യവസ്ഥയിൽ കൃത്രിമബുദ്ധിയെ സമന്വയിപ്പിക്കാനുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭം. 

ADVERTISEMENT

ജഡ്ജിമാർക്കും  ഐഷയുടെ സഹായം
ഐഷയുടെ പ്രധാന സവിശേഷതകളിലൊന്ന് ജഡ്ജിമാരെ സഹായിക്കാൻ രൂപകൽപന ചെയ്ത സാങ്കേതിക സംവിധാനമാണ്. ഇതിന് സമാനമായ ദശലക്ഷക്കണക്കിന് മുൻകാല കേസുകൾ വിശകലനം ചെയ്യാനും നിമിഷങ്ങൾക്കുള്ളിൽ മികച്ച വിധി കണ്ടെത്താനും അത് ജഡ്ജിമാരുടെ മുന്നിൽ അവതരിപ്പിക്കാനും കഴിയും. ഇത് കേസുകൾ അവലോകനം ചെയ്യാനും ജഡ്ജിമാരെ അവരുടെ തീരുമാനങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു.

അഭിഭാഷകരെയും  ഐഷ പിന്തുണയ്ക്കും
അഭിഭാഷകര്‍ക്കും ഐഷ ഒരു വലിയ സഹായിയാകും. ഒരു അഭിഭാഷകന് അവരുടെ കരിയറിൽ ഏകദേശം 1,000 വ്യത്യസ്ത കേസുകൾ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും ഐഷയുടെ വിപുലമായ ഡാറ്റാബേസ് ദശലക്ഷക്കണക്കിന് കേസുകൾ ഉൾക്കൊള്ളുന്നു. വേഗത്തിലും കൃത്യമായും നൽകാൻ കഴിയുന്ന സമഗ്രമായ വിവരങ്ങൾക്കും ഉപദേശത്തിനും അഭിഭാഷകർക്ക് ഐഷയുടെ സഹായം തേടാവുന്നതാണ്.  

ADVERTISEMENT

തൊഴിൽ വിപണിയിൽ എ ഐയുടെ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്തു ഐഷ ചിന്തനീയമായ വീക്ഷണം വാഗ്ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മനുഷ്യനെ മാറ്റിസ്ഥാപിക്കുമോ എന്ന് ചോദിച്ചപ്പോൾ “‘ഇല്ല’ എന്നാണ്  ഐഷയുടെ ഉത്തരം. എ ഐയെ കുറിച്ച് പഠിക്കാനും അതിന്‍റെ പ്രവർത്തനങ്ങളും സ്വാധീനവും മനസ്സിലാക്കാനും ഗുണങ്ങൾ പ്രയോജനപ്പെടുത്താനും മറ്റും ഐഷ ഉപദേശിക്കുന്നു.

English Summary:

UAE to offer virtual legal aid named Aisha