അജ്മാനിൽ കെട്ടിടങ്ങളെ രാജ്യാന്തര മാനദണ്ഡങ്ങൾ പരിശോധിച്ച് വേർതിരിക്കും
അജ്മാൻ ∙ അജ്മാനിൽ ജൂലൈ 1 മുതൽ മൂന്ന് മാസത്തെ കെട്ടിട പരിശോധന ആരംഭിക്കുമെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വിഭാഗം അറിയിച്ചു. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്ന കാര്യത്തിൽ കെട്ടിടങ്ങളുടെയും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും നടപടികൾ വിലയിരുത്തുന്നതിന് പ്രത്യേക പ്രഫഷണലുകളുടെ ഒരു ടീമിനെ

അജ്മാൻ ∙ അജ്മാനിൽ ജൂലൈ 1 മുതൽ മൂന്ന് മാസത്തെ കെട്ടിട പരിശോധന ആരംഭിക്കുമെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വിഭാഗം അറിയിച്ചു. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്ന കാര്യത്തിൽ കെട്ടിടങ്ങളുടെയും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും നടപടികൾ വിലയിരുത്തുന്നതിന് പ്രത്യേക പ്രഫഷണലുകളുടെ ഒരു ടീമിനെ പരിപാടിയിൽ ഉൾപ്പെടുത്തും.
രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി കെട്ടിടങ്ങളെ തരംതിരിക്കാനും ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാനും നിക്ഷേപകരുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനുമാണ് നടപടിയെന്ന് ഡയറക്ടർ ജനറൽ ഒമർ അൽ മുഹൈരി പറഞ്ഞു. കെട്ടിടങ്ങളെ തരംതിരിക്കാനും ഫീൽഡ് സന്ദർശനങ്ങൾക്ക് ശേഷം ഫലങ്ങൾ നേരിട്ടും സുതാര്യമായും പ്രദർശിപ്പിക്കുന്നതിനുമായി സംയോജിത ഇലക്ട്രോണിക് പ്രോഗ്രാം വികസിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.