സൗദിയിൽ തീവ്രവാദിയുടെ വധശിക്ഷ നടപ്പാക്കി
ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഭീകരവാദിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്‌ദുല്ല ബിൻ അലി അൽ മഹീഷിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. പ്രതി, തീവ്രവാദ സംഘടനയിൽ ചേരുക, സുരക്ഷാ പോയിൻ്റുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിയുതിർക്കുക, തീവ്രവാദത്തിനും

ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ തീവ്രവാദിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്‌ദുല്ല ബിൻ അലി അൽ മഹീഷിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി തീവ്രവാദ സംഘടനയിൽ ചേരുക, സുരക്ഷാ പോയിന്‍റുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിയുതിർക്കുക, തീവ്രവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുക, വീട്ടിൽ തീവ്രവാദ ഘടകങ്ങൾക്ക് അഭയം നൽകുകയും ഈ പ്രവർത്തനങ്ങൾ നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുകയും ചെയ്യുക തുടങ്ങി നിരവധി കുറ്റ കൃത്യങ്ങളിൽ ഭാഗമായിരുന്നു. പ്രതിക്ക് വധശിക്ഷ നൽകാനുള്ള ക്രിമിനൽ കോടതിയുടെ വിധിയെ ഉന്നത കോടതികൾ ശരി വെച്ചതോടെ ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വിധി നടപ്പാക്കുകയുമായിരുന്നു.