പ്രമുഖ കമ്പനികളു‌ടെ പേരിലുള്ള വ്യാജ എൻജിൻ ഓയിൽ വിൽക്കുകയും സംഭരിക്കുകയും ചെയ്ത ഏഷ്യക്കാരനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമുഖ കമ്പനികളു‌ടെ പേരിലുള്ള വ്യാജ എൻജിൻ ഓയിൽ വിൽക്കുകയും സംഭരിക്കുകയും ചെയ്ത ഏഷ്യക്കാരനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ കമ്പനികളു‌ടെ പേരിലുള്ള വ്യാജ എൻജിൻ ഓയിൽ വിൽക്കുകയും സംഭരിക്കുകയും ചെയ്ത ഏഷ്യക്കാരനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ പ്രമുഖ കമ്പനികളു‌ടെ പേരിലുള്ള വ്യാജ എൻജിൻ ഓയിൽ വിൽക്കുകയും സംഭരിക്കുകയും ചെയ്ത ഏഷ്യക്കാരനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിവരം ലഭിച്ചതനുസരിച്ച് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. എമിറേറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആഗോള പ്രശസ്ത ബ്രാൻഡുകളുടെ പേരുകളുള്ള ഡ്യൂപ്ലിക്കേറ്റ് ലൂബ്രിക്കന്‍റുകൾ ഇയാൾ വിൽക്കുകയും സംഭരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

അൽ ഹമീദിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്നാണ് അധികൃതർ നടപടിയെടുത്തതെന്ന് അജ്മാൻ പൊലീസിലെ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നഈമി പറഞ്ഞു.  വ്യാജ എണ്ണ ഉൽപന്നങ്ങളുടെ ഉൽപാദനം, പാക്കേജിങ്, സംഭരണം, വിതരണം എന്നിവ പുതിയ വ്യവസായ മേഖലയിലെ ഒരു വെയർഹൗസ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നായിരുന്നു വിവരം.

ADVERTISEMENT

അന്വേഷണ സംഘം രൂപീകരിക്കുകയും എല്ലാ നിയമ നടപടികളും പാലിച്ച് സ്ഥലത്ത് റെയ്ഡ് നടത്തുകയും ചെയ്തു. പരിശോധനയിൽ വൻതോതിൽ വ്യാജ ഉത്പന്നങ്ങൾ പിടികൂടുകയായിരുന്നു. അജ്മാൻ എമിറേറ്റിലെ കോംപ്രിഹെൻസീവ് സിറ്റി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട വ്യക്തിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.

ഗോഡൗണിലെ റെയ്ഡിന് ശേഷം പൊലീസ് സംശയിക്കുന്നയാളുടെ വസതിയിൽ പരിശോധന നടത്തി. ഇയാളുടെ പക്കൽ നിന്ന് ഗണ്യമായ അളവിൽ ഡ്യൂപ്ലിക്കേറ്റ് വാഹന ഓയിലുകൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, തൻ്റെ കമ്പനിയുടെ ലേബലിൽ കാർ ഓയിലും ലൂബ്രിക്കൻ്റുകളും പായ്ക്ക് ചെയ്യുന്നതായി സമ്മതിച്ചു, കൂടാതെ പ്രശസ്ത കമ്പനികളുടെ പേരിൽ ഉൽപന്നങ്ങൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി.  സംഭവത്തിൽ അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

തുടർ നിയമനടപടികൾക്കായി പ്രതിയെ കസ്റ്റഡിയിലെടുത്തു. കുറ്റവാളികളെ പിടികൂടുന്നതിലും ഓപറേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിലും ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ അസാധാരണമായ കഴിവിനെ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം അഭിനന്ദിച്ചു. സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അജ്മാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Ajman Police Arrested an Asian Man who was Selling Fake Engine oil