സൗദി അറേബ്യയിൽ പൊതുനിരത്തുകൾ, പാർക്കിങ് ഏരിയകൾ, മറ്റ് നിർദ്ദിഷ്ട സ്ഥലങ്ങൾ എന്നിവടങ്ങളിൽ നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർത്തുന്നവർക്കും എതിരെ നടപടി കടുപ്പിക്കാൻ തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിൽ പൊതുനിരത്തുകൾ, പാർക്കിങ് ഏരിയകൾ, മറ്റ് നിർദ്ദിഷ്ട സ്ഥലങ്ങൾ എന്നിവടങ്ങളിൽ നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർത്തുന്നവർക്കും എതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇത്തരം നിയമലംഘനം നടത്തുന്നവർ കനത്ത പിഴ നൽകേണ്ടി വരും. തെറ്റായ പാർക്കിങിനാണ് പിഴശിക്ഷ ഒടുക്കേണ്ടി വരുക. കൂടാതെ, നിയമലംഘനം നടത്തിയ വാഹനങ്ങൾ വിഞ്ചിൽ കയറ്റി കൊണ്ടുപോകുന്നതിനുള്ള ചെലവും വാഹന ഉടമകൾ പിഴ തുകയ്ക്കൊപ്പം നൽകേണ്ടി വരും.

 വിവിധ പാർക്കിങ് ചട്ടലംഘനങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന പിഴ സംഖ്യയും അറിയാം
 ∙   നിശ്ചിത സമയത്തിലേറെ പെയ്ഡ് പാർക്കിങ്ങിൽ വാഹനം നിർത്തിയിട്ടാൽ   - 100 റിയാൽ 
∙ പാർക്കിങ് സ്ഥലത്ത് തെറ്റായ ദിശയിൽ നിർത്തിയിടുന്നതിന് -100 റിയാൽ  
 ∙ സാധാരണ പാർക്കിങ് സ്ഥലത്ത് അനുവദിച്ച സമയത്തിൽ കൂടുതൽ സമയം പാർക്ക് ചെയ്യുന്നതിന് -100 റിയാൽ  
 ∙ പാർക്കിങ് നിരോധിത സ്ഥലത്ത്  വണ്ടി പാർക്ക് ചെയ്യുന്നതിന് -300 റിയാൽ  
∙ ഭിന്നശേഷിക്കാർക്ക് പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യുന്നതിന് -300 റിയാൽ 
 ∙ പെയ്ഡ് പാർക്കിങ് ഏരിയ ഫീ നൽകാതെ  വാഹനം  പാർക്ക് ചെയ്താൽ -200 റിയാൽ  
 ∙ അടിയന്തിര ആവശ്യത്തിന്  മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലയിൽ  പാർക്ക് ചെയ്താൽ -900 റിയാൽ
 ∙ കെട്ടിടങ്ങളുടെ അകത്തേക്കും , പുറത്തേക്കുമുള്ള പ്രവേശന കവാടങ്ങളിൽ പാർക്ക് ചെയ്യുന്ന പക്ഷം  -500 റിയാൽ
 ∙ പാർക്കിങ് സ്ഥലത്ത് അനുമതിയില്ലാതെ തടസ്സം സൃഷ്ടിക്കുന്നതിനും, അല്ലെങ്കിൽ മാർഗ്ഗതടസ്സമുണ്ടാക്കി അടച്ചിടുന്നതും, സ്വന്തം വാഹനത്തിന് പാർക്ക് ചെയ്യാൻ വേണ്ടി സ്ഥലം പിടിച്ചുവെക്കുന്നതടക്കമുള്ള   നിയമലംഘനങ്ങൾക്ക് - 400 റിയാൽ 

ADVERTISEMENT

ഇതു കൂടാതെ നിയമം ലംഘിക്കുന്ന വാഹനങ്ങളെ വിഞ്ചിൽ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്നും ഈടാക്കും. വലിയ വാഹനങ്ങൾക്ക് 1,250 റിയാൽ പിഴയാണെങ്കിൽ,  കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കായി 250 റിയാലാണ് പിഴ നൽകേണ്ടി വരുന്നത്.

English Summary:

Nine Parking Violations can Lead to Fine and Towing in Saudi Arabia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT