പുനരുപയോഗിക്കാവുന്ന ഊർജം; സൗദിയിൽ സർവേ ആരംഭിച്ചു
അൽ ഖോബാർ ∙ രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികൾക്കായുള്ള ഭൂമിശാസ്ത്ര സർവേ സൗദിയിൽ ആരംഭിച്ചു.സുപ്രധാന പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൗരോർജ്ജവും കാറ്റിൽ നിന്നും ഊർജ്ജം അളക്കുന്നതിനായി 1,200 സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സൗദി കമ്പനികൾക്ക് കരാർ നൽകി. ദേശീയ പുനരുപയോഗ ഊർജ

അൽ ഖോബാർ ∙ രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികൾക്കായുള്ള ഭൂമിശാസ്ത്ര സർവേ സൗദിയിൽ ആരംഭിച്ചു. സുപ്രധാന പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൗരോർജ്ജവും കാറ്റിൽ നിന്നും ഊർജ്ജം അളക്കുന്നതിനായി 1,200 സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സൗദി കമ്പനികൾക്ക് കരാർ നൽകി.
ദേശീയ പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി ഭൂമിശാസ്ത്രപരമായ കവറേജിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് രണ്ട് പദ്ധതി കരാറുകളിൽ ഒപ്പുവെക്കുന്ന അവസരത്തിൽ നടത്തിയ പ്രസ്താവനയിൽ ഊർജ മന്ത്രി മീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
ജനസംഖ്യയുള്ള മേഖലകൾ മണൽത്തിട്ട പ്രദേശങ്ങൾ, വ്യോമാതിർത്തി നിയന്ത്രണ ഭാഗങ്ങൾ എന്നിവ ഒഴികെ 8,50,000 ചതുരശ്ര കിലോമീറ്ററിലധികം സർവേ നടത്തി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. യു.കെ, ഫ്രാൻസ് എന്നിവയുടെ ഭൂവിസ്തൃതിക്ക് തുല്യമാണ്. ലോകത്ത് മറ്റൊരു രാജ്യവും ഇത്രയും വിസ്തൃതിയിൽ ഇത്തരത്തിലുള്ള ഭൂമിശാസ്ത്ര സർവേ നടത്തിയിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ വലുപ്പവും ഈ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള മുൻഗണനയും കണക്കിലെടുത്ത് രാജ്യത്തിന്റെ പ്രദേശങ്ങളിൽ പുനരുപയോഗ ഊർജപദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള മികച്ച സൈറ്റുകൾ കണ്ടെത്തുന്നതിന് പദ്ധതി സഹായിക്കുമെന്ന് അമീർ അബ്ദുൽ അസീസ് പറഞ്ഞു. പദ്ധതി നൽകുന്ന ഡേറ്റയുടെ സമഗ്രതയെക്കുറിച്ച്, ആദ്യ ഘട്ടത്തിൽ, പുനരുപയോഗ ഊർജപദ്ധതികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സ്റ്റേഷനുകൾ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന നിയുക്തപ്രദേശം സർവേ ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം 120 മീറ്റർ വരെ വ്യത്യസ്ത ഉയരങ്ങളിൽ സ്ഥാപിക്കുന്ന ഊർജ അളക്കൽ സ്റ്റേഷനുകൾ, കാറ്റിന്റെ വേഗവും ദിശയും, അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷമർദം, ആപേക്ഷിക ആർദ്രത എന്നിവ രേഖപ്പെടുത്തും. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളും ആഗോളരീതികളും പ്രയോഗിച്ചും വിവരശേഖരണം നടത്തുമെന്ന് മന്ത്രി സൂചിപ്പിച്ചു. 24 മണിക്കൂറും നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും കൈമാറാനും ഊർജ മന്ത്രാലയത്തിൽ ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.