ദീർഘദൂര കുതിരയോട്ട മത്സരത്തിൽ ജേതാവായി ഷെയ്ഖ് നാസർ ബിൻ ഹമദ് ഖലീഫ
സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡ്യൂറൻസ് ടീമിന് വിജയകിരീടം.
സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡ്യൂറൻസ് ടീമിന് വിജയകിരീടം.
സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡ്യൂറൻസ് ടീമിന് വിജയകിരീടം.
മനാമ ∙ സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡ്യൂറൻസ് ടീമിന് വിജയകിരീടം. ബഹ്‌റൈൻ രാജകുമാരനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്‍റെ ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് ഖലീഫയാണ് ടീമിനെ നയിച്ചത്.
സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റിന്‍റെ വൈസ് പ്രസിഡന്‍റ്, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സറിങ് ക്ലബ് (REHC) ഹൈ കമ്മിറ്റിയുടെ ഡപ്യൂട്ടി ചെയർമാനും കൂടിയാണ് അദ്ദേഹം. അടുത്ത സെപ്തംബറിൽ ഫ്രാൻസിൽ നടക്കാനിരിക്കുന്ന മോൺപാസിയർ ലോക ചാംപ്യൻഷിപ്പിനുള്ള ടീമിന്‍റെ തയ്യാറെടുപ്പിലെ സുപ്രധാന ഘട്ടമാണ് ഷാമോറിൻ ചാംപ്യൻഷിപ്പെന്ന് അദ്ദേഹം പറഞ്ഞു.
160 കിലോമീറ്റർ, 120 കിലോമീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ റോയൽ എൻഡ്യൂറൻസ് ടീം ജോക്കികളെ ഷെയ്ഖ് നാസർ ബിൻ ഹമദ് അഭിനന്ദിക്കുകയും ടീമിന് തുടർന്നും വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. ടീമിനെ ഒന്നാം ഘട്ടം മുതൽ നാലാം ഘട്ടം വരെ രാജകുമാരൻ നേരിട്ടാണ് നയിച്ചത്. 5:25:17 സമയത്തിൽ അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി, തുടർന്ന് ടീം വിക്ടോറിയസിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ രണ്ടാം സ്ഥാനവും യൂസഫ് അൽ ജബൂരി മൂന്നാം സ്ഥാനവും നേടി.