അബുദാബിയിലെ പച്ചപ്പിന്റെ അദ്ഭുത ലോകം; ‘തലയുയർത്തി പാളയംകോടനും പൂവൻ പഴവും ഞാലിപ്പൂവനും’
അബുദാബി ∙ ചുട്ടുപൊള്ളുന്ന ചൂടിലും കുളിർ കാഴ്ചകളൊരുക്കി സന്ദർശകരെ ആകർഷിച്ച് മവാസിം ഗ്രീൻ ഹൗസ്. അബുദാബി–ദുബായ് ഹൈവേയ്ക്ക് അരികെ സംഹയിലെ ഈ ചില്ലുകൂടാരത്തിൽ എത്തിയാൽ മനം നിറയ്ക്കുന്ന ഹരിത കാഴ്ച കാണാം. ലോകത്തെ ഒട്ടുമിക്ക പഴങ്ങളും ഒരുകുടക്കീഴിൽ കായ്ച്ചുനിൽക്കുന്നത് കണ്ടറിയാം.ആപ്പിൾ, മുന്തിരി, അനാർ,

അബുദാബി ∙ ചുട്ടുപൊള്ളുന്ന ചൂടിലും കുളിർ കാഴ്ചകളൊരുക്കി സന്ദർശകരെ ആകർഷിച്ച് മവാസിം ഗ്രീൻ ഹൗസ്. അബുദാബി–ദുബായ് ഹൈവേയ്ക്ക് അരികെ സംഹയിലെ ഈ ചില്ലുകൂടാരത്തിൽ എത്തിയാൽ മനം നിറയ്ക്കുന്ന ഹരിത കാഴ്ച കാണാം. ലോകത്തെ ഒട്ടുമിക്ക പഴങ്ങളും ഒരുകുടക്കീഴിൽ കായ്ച്ചുനിൽക്കുന്നത് കണ്ടറിയാം. ആപ്പിൾ, മുന്തിരി, അനാർ, മാതളം, സപ്പോട്ട, ബദാം, അവക്കാഡൊ, പാഷൻ ഫ്രൂട്ട് തുടങ്ങി ചക്ക വരെ ഇവിടെയുണ്ട്. ദുബായിൽനിന്ന് ഏകദേശം 45 മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്താം.
ഉഷ്ണമേഖല, ശൈത്യമേഖല, മെഡിറ്ററേനിയൻ തുടങ്ങി 3 വിഭാഗമാക്കി തിരിച്ച ഗ്രീൻ ഹൗസിൽ അതത് മേഖലയിൽനിന്നുള്ള ഫലവൃക്ഷങ്ങളാണ് നട്ടുവളർത്തിയിരിക്കുന്നത്. ഒരു കിലോമീറ്റർ നീളത്തിലുള്ള ചില്ലുകൂടാരത്തിൽ ഓരോ മേഖലയിലെയും ചെടികൾക്ക് ആവശ്യമായ താപനില ക്രമീകരിക്കാൻ സംവിധാനവുമുണ്ട്.
പ്രധാന കവാടത്തിലൂടെ അകത്തേക്കു പ്രവേശിച്ച് വലത്തോട്ടു നീങ്ങിയാൽ കേരളത്തിലെ ഏതോ സമ്മിശ്ര തോട്ടത്തിൽ എത്തിയ പ്രതീതി. വിവിധയിനം മാമ്പഴ തോട്ടത്തിനിടയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ എത്തുന്നത് വിശാലമായ വാഴത്തോട്ടത്തിൽ.
പാളയംകോടനും പൂവൻ പഴവും ഞാലിപ്പൂവനും വിദേശിയുമെല്ലാമായി വിവിധ പ്രദേശങ്ങളിലെ വാഴകൾ. മുമ്പോട്ടു നീങ്ങുമ്പോൾ ചെറിയ പ്ലാവിൻ തൈയിൽ നിറയെ ചക്ക. ചക്ക, മാങ്ങ, പൈനാപ്പിൾ, വാഴപ്പഴം, അത്തിപ്പഴം, സീതപ്പഴം, സപ്പോട്ട, ബ്ലാക്ക് ബെറി, സ്ട്രോബറി, മൾബറി, പാഷൻഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.
ഓരോ സസ്യത്തിന്റെയും മുന്നിൽ സ്ഥാപിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്താൽ അവയുടെ ശാസ്ത്ര നാമവും ദേശവും ഫലത്തിന്റെ ഗുണവുമെല്ലാം അറിയാം. ഓരോ ഫലവൃക്ഷങ്ങൾക്കും വേണ്ട മൂലകങ്ങൾ, വെള്ളം, വളം താപനില എന്നിവ സ്വമേധയാ ക്രമീകരിക്കുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബാഹ്യപരിചരണത്തിന് ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ ജീവനക്കാരുമുണ്ട്.
ഹരിതഗൃഹത്തിൽ അക്വാപോണിക്സ്, ഹൈഡ്രോ പോണിക്സ് കൃഷി രീതികളും കാണാം. സാലഡിനും മറ്റും ഉപയോഗിക്കുന്ന വിലകൂടിയ ഇല വർഗങ്ങളാണ് ഈ രീതിയിൽ ഉൽപാദിപ്പിക്കുന്നത്. കൂടാതെ അലങ്കാര ചെടികളുമുണ്ട്.
ഗ്രീൻഹൗസിൽ വിശ്രമിക്കാൻ സൗകര്യം, ഭക്ഷണത്തിനും
∙ ഗ്രീൻഹൗസിലേക്ക് പ്രവേശനം സൗജന്യം. രാവിലെ 9 മുതൽ രാത്രി 11 വരെ ഇവിടെ നടന്നുകാണാം. കൊടും ചൂടിൽ പുറത്തേക്കിറങ്ങാൻ മടിക്കുന്നവർക്ക് അവധി ദിവസം ആസ്വാദ്യകരമാക്കാൻ പറ്റിയ അന്തരീക്ഷമാണിവിടെ. ഗ്രീൻ ഹൗസിലെ ഹരിതശോഭ നടന്നുകണ്ട് ക്ഷീണിച്ചവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും അകത്തുണ്ട്. ടർക്കിഷ് ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റും പ്രവർത്തിക്കുന്നു.
ദുബായ്–അബുദാബി ഹൈവേയിലൂടെ (ഇ11) സഞ്ചരിക്കുമ്പോൾ സംഹയിലെ ഈ കെട്ടിടം കാണാത്തവരുണ്ടാകില്ല. ഇത്തിഹാദ് റെയിൽ ട്രാക്ക് കടന്നുപോകുന്ന ഭാഗത്തായതിനാൽ റെയിൽവേ സ്റ്റേഷനായിരിക്കുമെന്ന് പലരും കരുതും. എന്നാൽ അകത്തുകയറിയാൽ മാത്രമേ പച്ചപ്പിന്റെ അദ്ഭുതം ലോകമാണെന്ന് അറിയൂ.