ഇന്ത്യ– കുവൈത്ത് വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ
കുവൈത്ത് സിറ്റി ∙ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി മിഷാൽ അൽ ഷമാലി പറഞ്ഞു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ

കുവൈത്ത് സിറ്റി ∙ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി മിഷാൽ അൽ ഷമാലി പറഞ്ഞു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അതത് മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ വൈകാതെ ഇരുരാജ്യങ്ങളും സന്ദർശിക്കും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ–കുവൈത്ത് വ്യാപാരം 1050 കോടി ഡോളറിൽ എത്തി. മുൻവർഷത്തെക്കാൾ 35% വളർച്ച. ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിൽ കുവൈത്ത് ഒൻപതാം സ്ഥാനത്താണ്.
രാജ്യത്തിന്റെ മൊത്തം ഊർജ ആവശ്യത്തിന്റെ 3% നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എസ്.ജയശങ്കറിനെ അഭിനന്ദിച്ചു. കുവൈത്ത് അഗ്നിബാധയിൽ 46 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ എത്രയും വേഗം മൃതദേഹം നാട്ടിൽ എത്തിക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും സ്വീകരിച്ച നടപടിക്ക് കുവൈത്ത് നേതൃത്വത്തിനും സർക്കാരിനും മന്ത്രി ജയശങ്കർ നന്ദി അറിയിച്ചു.