ദുബായ്∙ അൽ മൻഖൂലിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ വികസന പ്രവർത്തനങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി. കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ്, 10 സി സ്ട്രീറ്റ് എന്നീ ജംഗ്ഷനുകളിലെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയാണ് പൂർത്തിയാക്കിയതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അൽ മൻഖൂലിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ വികസന പ്രവർത്തനങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി. കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ്, 10 സി സ്ട്രീറ്റ് എന്നീ ജംഗ്ഷനുകളിലെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയാണ് പൂർത്തിയാക്കിയതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

അൽ മൻഖൂൽ പ്രദേശത്ത് കനത്ത ട്രാഫിക്കാണ് അനുഭവപ്പെടാറുള്ളത്. കുവൈത്ത് സ്ട്രീറ്റിന്റെയും 10 സി സ്ട്രീറ്റിന്റെയും ജംഗ്ഷനിൽ  ലെയ്‌നുകൾ രണ്ടിൽ നിന്ന് ഒന്നായി കുറയ്ക്കുക, ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 10 സി സ്ട്രീറ്റിൽ യു-ടേൺ സജ്ജീകരിക്കുക എന്നിവ ഉൾപ്പെടെ ഒട്ടേറെ വികസനങ്ങൾ നടത്തിയിട്ടുണ്ട്. ഈ മാറ്റം ട്രാഫിക് ഒഴുക്ക് വർധിപ്പിക്കുകയും കുവൈത്ത് സ്ട്രീറ്റിന്റെയും 12 എ സ്ട്രീറ്റിന്റെയും ജംഗ്ഷനിലെ കാലതാമസം 30 ശതമാനം കുറയ്ക്കുകയും  വാഹനങ്ങളുടെ ക്യൂവും കാത്തിരിപ്പും കുറയ്ക്കുകയും ചെയ്യും. പ്രധാന വാണിജ്യ മേഖലയായ അൽ മൻഖൂലിലെയും പരിസര പ്രദേശങ്ങളിലെയും ഏകദേശം 1,30,000 താമസക്കാർക്കും സ്‌കൂൾ യാത്രക്കാർക്കും സുഗമമായ സഞ്ചാരത്തിന് വികസനം പ്രയോജനം ചെയ്യും. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖല, ആശുപത്രികൾ, വിവിധ റീട്ടെയിൽ, മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ എന്നിവയിലെ നിരവധി സേവന കമ്പനികൾ ഇൗ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

English Summary:

Road Upgrades to Ease Congestion in Dubai's Al Mankhool