റിയാദിലും കിഴക്കൻ മേഖലയിലും ചൂട് തുടരും; അസീറിൽ മഴക്ക് സാധ്യത
റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് (വെള്ളിയാഴ്ച) പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കിഴക്കൻ മേഖലകളിലും റിയാദ് മേഖലകളിൽ കാലാവസ്ഥ കൂടുതൽ ചൂടുള്ളതായി തുടരുമെന്ന് റിപ്പോർട്ടിൽ അറിയിച്ചു. ജിസാൻ, അസിർ മേഖലകളിൽ സജീവമായ

റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് (വെള്ളിയാഴ്ച) പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കിഴക്കൻ മേഖലകളിലും റിയാദ് മേഖലകളിൽ കാലാവസ്ഥ കൂടുതൽ ചൂടുള്ളതായി തുടരും.
ജിസാൻ, അസിർ മേഖലകളിൽ സജീവമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു. നജ്‌റാൻ മേഖലയിലും ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയുടെ തീരപ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ചെങ്കടലിലെ ഉപരിതല കാറ്റ് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15-35 കിലോമീറ്റർ വേഗതയിലും വടക്ക്, മധ്യ ഭാഗങ്ങളിലും തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് 20-40 കിലോമീറ്റർ വേഗതയിലും ആയിരിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.