കൗതുകമായ് മദീനയിലെ അൽ ഗർസ് കിണർ; വെള്ളം കുടിച്ചും ഫോട്ടോ എടുത്തും തീർഥാടകർ
Mail This Article
മദീന ∙ മദീനയിലെത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് മുഹമ്മദ് നബിയുമായി ബന്ധമുള്ള ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ സ്മാരകങ്ങളിൽ പ്രത്യേക താൽപ്പര്യമാണുള്ളത്. വർഷങ്ങളായി ഈ സ്ഥലങ്ങളെക്കുറിച്ചും അവയുടെ സൗകര്യങ്ങൾ എങ്ങനെ വികസിപ്പിച്ചെടുത്തുവെന്നും കൂടുതലറിയാൻ എല്ലാവരും ശ്രമിക്കുന്നു.
അൽ അവാലി പരിസരത്തും പ്രവാചകന്റെ പള്ളിയോട് ചേർന്നുമുള്ള അൽ ഗർസ് കിണർ അത്തരത്തിലുള്ള ഒന്നാണ്. മദീനയിലെ നിരവധി പള്ളികളും ചരിത്ര, പുരാവസ്തു സ്ഥലങ്ങളും സ്മാരകങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു പരിപാടിയുടെ ഭാഗമായി ഇത് വികസന പ്രവർത്തനങ്ങൾക്കും മെച്ചപ്പെടുത്തലുകൾക്കും വിധേയമായിട്ടുണ്ട്.
അൽ ഗർസ് കിണർ സന്ദർശിക്കുന്നവർ വെള്ളം കുടിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ഉഹുദ് രക്തസാക്ഷി സ്ഥലം, അൽ റോമാറ്റ് മൗണ്ടൻ, ഖുബ, അൽ ഖിബ് ലതൈൻ, അൽ ഖന്ദഖ്, അൽ ഗമാമ, അൽ ഇജാബ, അൽ സഖിയ തുടങ്ങിയ പള്ളികൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രശസ്തമായ സ്ഥലങ്ങളുണ്ടിവിടെ.