‘മലയാളികളുടെ മവേല മൊത്തവിതരണ മാര്‍ക്കറ്റിന് ’ താഴിട്ടു; വൈകാരികമായി വിടചൊല്ലി പ്രവാസലോകം
ഒരിക്കല്‍ രാജ്യത്തിന്‍റെ വിശപ്പകറ്റിയ കലവറയായിരുന്ന മലയാളികളുടെ സ്വന്തമായിരുന്ന മവേല മാര്‍ക്കറ്റ് ഇനി ഓര്‍മ്മകളിൽ. മൊത്തവിതരണ വിഭാഗം അവസാന പ്രവൃത്തി ദിനവും പൂര്‍ത്തിയാക്കി താഴിട്ടതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ആളും ആരവവും അവസാനിച്ചു.

മസ്‌കത്ത് ∙ ഒരിക്കല്‍ രാജ്യത്തിന്‍റെ വിശപ്പകറ്റിയ കലവറയായിരുന്ന മലയാളികളുടെ സ്വന്തമായിരുന്ന മവേല മാര്‍ക്കറ്റ് ഇനി ഓര്‍മ്മകളിൽ. മൊത്തവിതരണ വിഭാഗം അവസാന പ്രവൃത്തി ദിനവും പൂര്‍ത്തിയാക്കി താഴിട്ടതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ആളും ആരവവും അവസാനിച്ചു. പതിറ്റാണ്ടുകളായി മസ്‌കത്തിലെ മവേലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോള്‍സെയില്‍ മാര്‍ക്കറ്റ് ബര്‍കയില്‍ പുതുതായി ആരംഭിച്ച പുതിയ ഖസാഇന്‍ സിറ്റിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് അടച്ചത്.
മലയാളികളുടെ സ്വന്തം മാര്‍ക്കറ്റായിരുന്നു മവേല. വ്യാപാരികളും തൊഴിലാളികളും ഭൂരിഭാഗവും മലയാളികളായിരുന്നു. രാജ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ ചെറുകിട സ്ഥാപനങ്ങളിലേക്ക് വരെ പഴം, പച്ചക്കറികള്‍ എത്തിയിരുന്നത് മവേല മാര്‍ക്കറ്റില്‍ നിന്നായിരുന്നു. രാജ്യത്തെ കൃഷിയിടങ്ങളില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ദിനം പ്രതി ടണ്‍ കണക്കിന് പഴങ്ങളും പച്ചക്കറികളുമാണ് മവേലയില്‍ എത്തിയിരുന്നത്.
രാജ്യത്തിന്‍റെ വളര്‍ച്ചക്കൊപ്പം കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി ഖസാഇന്‍ സിറ്റിയില്‍ വിശാല സൗകര്യത്തോടെ പുതിയ ഹോള്‍സെയില്‍ മാര്‍ക്കറ്റ് തുറക്കുന്നതിന്‍റെ ഭാഗമായാണ് മവേലയില്‍ മാര്‍ക്കറ്റ് അടച്ചത്.
അവസാന പ്രവൃത്തി ദിനം ഏറെ വൈകാരികമായിരുന്നു. കച്ചവടക്കാരും തൊഴിലാളികളും ഏറെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് പടിയിറങ്ങിയത്. ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കാന്‍ വഴിയൊരുക്കിയ മാര്‍ക്കറ്റിനോട് വിടപറയുമ്പോള്‍ ഏറെ വേദനയുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പ്രവാസത്തില്‍ എല്ലാ സൗഭാഗ്യങ്ങളും തന്നത് ഈ മാര്‍ക്കറ്റാണെന്നും അവര്‍ നന്ദിയോടെ ഓര്‍ത്തു.
∙ ചെറുകിട വ്യാപാരം തുടരും
മവേല പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ ചെറുകിട കച്ചവടം തുടരും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയാകും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ചെറിയ വാഹനങ്ങള്‍ക്ക് ഗേറ്റ് നമ്പര്‍ രണ്ട് വഴി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാമെന്നും നഗരസഭ അറിയിച്ചു. മവേലയില്‍ റീട്ടെയില്‍ മാര്‍ക്കറ്റ് തുടര്‍ന്നും നിലവിലെ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. മലയാളികള്‍ അടക്കം നിരവധി കച്ചവടക്കാരാണ് ഇവിടെ ചെറുകിട കച്ചവടം നടത്തിപ്പോരുന്നത്.