അബുദാബി∙ സ്വകാര്യമേഖലാ കമ്പനികൾ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ എന്ന വിലയിരുത്തൽ അധികൃതർ ജൂലൈ 1ന് ആരംഭിക്കും. കഴിഞ്ഞ ആറ് വർഷമായി ശമ്പളപ്പട്ടികയിൽ 1 ശതമാനത്തിലേറെ സ്വദേശികളെ ചേർത്തിട്ടില്ലാത്ത 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പിഴയൊടുക്കേണ്ടി വരും. യുഎഇയിൽ

അബുദാബി∙ സ്വകാര്യമേഖലാ കമ്പനികൾ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ എന്ന വിലയിരുത്തൽ അധികൃതർ ജൂലൈ 1ന് ആരംഭിക്കും. കഴിഞ്ഞ ആറ് വർഷമായി ശമ്പളപ്പട്ടികയിൽ 1 ശതമാനത്തിലേറെ സ്വദേശികളെ ചേർത്തിട്ടില്ലാത്ത 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പിഴയൊടുക്കേണ്ടി വരും. യുഎഇയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സ്വകാര്യമേഖലാ കമ്പനികൾ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ എന്ന വിലയിരുത്തൽ അധികൃതർ ജൂലൈ 1ന് ആരംഭിക്കും. കഴിഞ്ഞ ആറ് വർഷമായി ശമ്പളപ്പട്ടികയിൽ 1 ശതമാനത്തിലേറെ സ്വദേശികളെ ചേർത്തിട്ടില്ലാത്ത 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പിഴയൊടുക്കേണ്ടി വരും. യുഎഇയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സ്വകാര്യമേഖലാ കമ്പനികൾ  നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ എന്ന വിലയിരുത്തൽ അധികൃതർ ജൂലൈ 1ന് ആരംഭിക്കും. കഴിഞ്ഞ ആറ് വർഷമായി ശമ്പളപ്പട്ടികയിൽ 1 ശതമാനത്തിലേറെ സ്വദേശികളെ ചേർത്തിട്ടില്ലാത്ത 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പിഴയൊടുക്കേണ്ടി വരും. യുഎഇയിൽ ഏറ്റവും കൂടുതൽ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമുള്ളത് ഇന്ത്യക്കാർക്കാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും സ്വദേശിവത്കരണ നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

ആദ്യ പകുതിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അന്തിമ സമയപരിധി നാളെ(30)യാണെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. ഈ വർഷം നിയമിക്കാത്ത ഓരോ സ്വദേശിക്കുമനുസരിച്ച് പ്രതിമാസം 8,000 ദിർഹം വച്ചാണ് കമ്പനിക്ക് പിഴ ചുമത്തുക. കഴിഞ്ഞ വർഷം ഇത് പ്രതിമാസം 7,000 ഉം 2022-ൽ പ്രതിമാസം 6,000 ദിർഹവുമായിരുന്നു. പിഴ.  2026 വരെ പ്രതിവർഷം 1,000 ദിർഹം വർധിക്കുകയും ചെയ്യും. 

ADVERTISEMENT

∙ഓരോ വർഷവും 2% വർധിപ്പിക്കണം

 രാജ്യത്തെ സ്വകാര്യ കമ്പനികൾ അവരുടെ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വർഷവും രണ്ട് ശതമാനം വർധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ കമ്പനികൾക്ക് 4 ശതമാനം എമിറാത്തികളെ ജീവനക്കാരായി നിയമിച്ചിരുന്നു. ഈ മാസം (ജൂൺ) അവസാനത്തോടെ ഇത് 5 ശതമാനമായി ഉയർത്തണം. 2024 അവസാനിക്കുന്നതിന് മുൻപ് ഒരു സ്ഥാപനത്തിന്‍റെ തൊഴിൽ ശക്തിയിൽ 6 ശതമാനം യുഎഇ പൗരന്മാർ ഉണ്ടായിരിക്കണം. 

ADVERTISEMENT

∙ എന്താണ് സ്വദേശിവത്കരണ നിയമം?

2026 അവസാനത്തോടെ ഒരു കമ്പനിയുടെ ജീവനക്കാരുടെയെണ്ണം 10 ശതമാനത്തിലെത്തുകയാണ് സ്വദേശിവത്കരണം  ലക്ഷ്യം. പ്രതിവർഷം 2 ശതമാനം ഉയർത്താനും ഫെഡറൽ നിയമം ലക്ഷ്യമിടുന്നു. വാർഷിക ലക്ഷ്യം ആദ്യ ആറ് മാസങ്ങളിൽ രണ്ടായി വിഭജിച്ചിരിക്കുന്നു - ആദ്യഘട്ടം 1 ശതമാനം, രണ്ടാം പകുതിയിൽ 1 ശതമാനം.  ഈ വർഷം ആദ്യം 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സ്വദേശിവത്കരണ വ്യാപ്തി വിപുലീകരിക്കാനുള്ള യുഎഇ മന്ത്രിസഭാ തീരുമാനവും മന്ത്രാലയം നടപ്പിലാക്കാൻ തുടങ്ങി. 14 പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന 20-49 ജീവനക്കാരുള്ള 12,000ലേറെ കമ്പനികൾക്ക് 2024-ലും 2025-ലും ഒരു സ്വദേശിയെയെങ്കിലും നിയമിക്കേണ്ടതുണ്ട്.

ADVERTISEMENT

∙ നാഫിസ് ഉപയോഗിക്കാൻ മന്ത്രാലയത്തിന്‍റെ അഭ്യർഥന

രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ തൊഴിലവസരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഫെഡറൽ സംരംഭമാണ് നാഫിസ് പദ്ധതി. ഈ പ്രോഗ്രാമിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താൻ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ഇതുവരെ കൈവരിക്കാത്ത കമ്പനികളോട് മനത്രാലയം അഭ്യർഥിച്ചു. വിവിധ സ്പെഷ്യലൈസേഷനുകളിലേയ്ക്ക് യോഗ്യതയുള്ള സ്വദേശി തൊഴിലന്വേഷകരുടെ കൂട്ടത്തിലേയ്ക്ക് നാഫിസ് പ്രവേശനം അനുവദിക്കുന്നു. രാജ്യത്ത് 20,000 സ്വകാര്യ കമ്പനികളിൽ ഇപ്പോൾ 97,000-ത്തിലേറെ സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഈ വർഷം മേയിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഗവൺമെന്‍റിന്‍റെ എമിറേറ്റൈസേഷൻ തീരുമാനങ്ങളുടെയും നയങ്ങളുടെയും ഫലപ്രാപ്തിയെ ഇത് അടിവരയിടുന്നതായി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു. 2021 സെപ്തംബർ മുതൽ സ്വകാര്യ മേഖലയിലെ മൊത്തം എമിറാത്തി ജീവനക്കാരുടെ എണ്ണം ഏകദേശം 170 ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

∙ നാമമാത്രമായ ജോലിയിൽ സ്വദേശികള്‍; പിഴ ചുമത്തി

 ദേശീയ തൊഴിൽ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പതിവായി പരിശോധനകൾ നടത്തുന്നു. 2022 പകുതി മുതൽ ഈ വർഷം മേയ് 16 വരെ ആകെ 1,379 സ്ഥാപനങ്ങൾ 2,170 സ്വദേശികളെ നിയമവിരുദ്ധമായി നിയമിച്ചതായി കണ്ടെത്തി. ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു.  സ്ഥാപനത്തിന്‍റെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള യഥാർഥ ജോലികളില്ലാതെ ഒരു യുഎഇ പൗരൻ നാമമാത്രമായ ജോലിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുമ്പോൾ സ്വദേശിവത്കരണം പാലിക്കുന്നത് വ്യാജമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ഡാറ്റ കൃത്രിമം കാണിക്കാൻ ഒരു എമിറാത്തിയെ രണ്ടാമതും നിയമിച്ച കമ്പനികൾക്കും മന്ത്രാലയം 100,000 ദിർഹം വരെ പിഴ ചുമത്തി. ഇതിന് പുറമെ തെറ്റ് ചെയ്ത കമ്പനികളെ പബ്ലിക് പ്രോസിക്യൂഷനും റഫർ ചെയ്തു. ചിലത് മന്ത്രാലയം സിസ്റ്റത്തിലെ ഏറ്റവും കുറഞ്ഞ കമ്പനി റേറ്റിങ്ങിലേക്ക് തരംതാഴ്ത്തി. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും രീതികൾ 600590000 എന്ന നമ്പറിൽ വിളിച്ചോ മന്ത്രാലയം ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

UAE to Implement Stricter Naturalization Inspections Starting July 1st: Details Here