ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചപ്പോള്‍ മലയാളിയുടെ എമിറേറ്റ്സ് ഐഡി നമ്പറില്‍ ലക്ഷങ്ങളുടെ ബാധ്യത
ക്രെഡിറ്റ് കാർഡും ലോണുമെല്ലാം മിക്ക പ്രവാസികളുടെയും ജീവിതത്തിലെ മാറ്റിനിർത്താന്‍ സാധിക്കാത്ത അത്യാവശ്യഘടകങ്ങളാണ്. യുഎഇയില്‍ ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ക്രെഡിറ്റ് കാർഡുകളും. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികള്‍ക്കായി ഉദ്യോഗാർത്ഥികളെ ഔട്ട്സോഴ്സിങ്
ക്രെഡിറ്റ് കാർഡും ലോണുമെല്ലാം മിക്ക പ്രവാസികളുടെയും ജീവിതത്തിലെ മാറ്റിനിർത്താന്‍ സാധിക്കാത്ത അത്യാവശ്യഘടകങ്ങളാണ്. യുഎഇയില്‍ ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ക്രെഡിറ്റ് കാർഡുകളും. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികള്‍ക്കായി ഉദ്യോഗാർത്ഥികളെ ഔട്ട്സോഴ്സിങ്
ക്രെഡിറ്റ് കാർഡും ലോണുമെല്ലാം മിക്ക പ്രവാസികളുടെയും ജീവിതത്തിലെ മാറ്റിനിർത്താന്‍ സാധിക്കാത്ത അത്യാവശ്യഘടകങ്ങളാണ്. യുഎഇയില്‍ ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ക്രെഡിറ്റ് കാർഡുകളും. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികള്‍ക്കായി ഉദ്യോഗാർത്ഥികളെ ഔട്ട്സോഴ്സിങ്
ദുബായ്∙ ക്രെഡിറ്റ് കാർഡും ലോണുമെല്ലാം മിക്ക പ്രവാസികളുടെയും ജീവിതത്തിലെ മാറ്റിനിർത്താന്‍ സാധിക്കാത്ത അത്യാവശ്യഘടകങ്ങളാണ്. യുഎഇയില്‍ ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ക്രെഡിറ്റ് കാർഡുകളും. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികള്‍ക്കായി ഉദ്യോഗാർഥികളെ ഔട്ട്സോഴ്സിങ് ചെയ്യാറുണ്ട്.അതായത് ബാങ്കിന്‍റെ പേരില്‍ നിങ്ങളെ സമീപിക്കുന്ന വ്യക്തി ബാങ്കിന്‍റെ ജീവനക്കാരനായിരിക്കില്ലെന്ന് ചുരുക്കം. തട്ടിപ്പുകള്‍ നടത്താന്‍ സാധ്യത ഏറെയുളള മേഖലയായതിനാല്‍ തന്നെ ലോണുകളെടുക്കാനും ക്രെഡിറ്റ് കാർഡിനായും നല‍്കുന്ന എമിറേറ്റ്സ് ഐഡി ഉള്‍പ്പടെയുളള രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പിക്കുകയെന്നുളളതാണ് പ്രധാനം.
25 വർഷമായി യുഎഇയിൽ പ്രവാസിയായ ദിനില്‍ മഠത്തില്‍ സുഹൃത്തിന്‍റെ നിർബന്ധപ്രകാരമാണ് ക്രെഡിറ്റ് കാർഡെടുക്കാന്‍ തീരുമാനിച്ചത്. സുഹൃത്തിന്‍റെ ബന്ധുവായ ആശയാണ് ഇക്കാര്യത്തിനായി അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ രേഖകള്‍ സമർപ്പിച്ചുവെങ്കിലും ക്രെഡിറ്റ് കാർഡിന് അനുമതി ലഭിച്ചില്ല. എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തതെന്ന് അന്വേഷിച്ചപ്പോഴാണ് തന്‍റെ എമിറേറ്റ്സ് ഐഡി നമ്പറില്‍ വലിയ തുകയ്ക്കുളള ലോണെടുത്തിട്ടുണ്ട് എന്നുളള രേഖകള്‍ ഉണ്ടെന്ന് മനസിലാക്കുന്നത്. ലോണെടുത്തിട്ടുണ്ടെന്ന് മാത്രമല്ല, ഒരൊറ്റത്തവണപോലും തിരിച്ചടച്ചിട്ടുമില്ല. ഒരുലക്ഷത്തി മുപ്പത്തയ്യായിരം ദിർഹത്തിന്‍റെ ലോണ്‍ തിരിച്ചടയ്ക്കാതെ മൂന്ന് ലക്ഷം ദിർഹത്തിലധികം ബാധ്യതയുണ്ടെന്നാണ് രേഖകളില്‍ നിന്ന് മനസ്സിലാക്കിയത്. ക്രെഡിറ്റ് കാർഡിന് അപേക്ഷ നല്‍കിയ ബാങ്കിന്‍റെ മറ്റൊരു ബ്രാഞ്ചില്‍ നിന്നാണ് ലോണെടുത്തതെന്നും മനസ്സിലാക്കി.
എന്നാല്‍ ഇത്തരത്തില്‍ ഒരു ലോണ്‍ ദിനില്‍ എടുത്തിട്ടുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെങ്കിലും ബാധ്യതകാണിക്കുന്ന ബ്രാഞ്ചില്‍ ചെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. അത് പ്രകാരം അവിടെ ചെന്നപ്പോഴാണ് എമിറേറ്റ്സ് ഐഡി നമ്പറിലാണ് ബാധ്യതയെന്ന് തിരിച്ചറിയുന്നത്. നമ്പർ മാത്രമെ ദിനിലിന്‍റേതായുളളൂ. പേരും ഫോട്ടോയും ബയോമെട്രിക് ചിഹ്നവും മറ്റൊരാളുടേതാണ്.
ബാങ്കിലെ അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. തിരിച്ചറിയലും ബയോമെട്രിക് പരിശോധനയും നടത്തിയപ്പോള്‍ പിഴവ് മനസിലാക്കിയ ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് നല്‍കി. ലോണ്‍ എടുത്ത വ്യക്തിയും ബാങ്കിലെ ജീവനക്കാരിലാരെങ്കിലും തമ്മില്‍ നടത്തിയ അവിശുദ്ധ ഇടപാടുകളാണോ അതോ എമിറേറ്റ്സ് ഐഡി നമ്പർ രേഖപ്പെടുത്തിയതിലെ പിഴവാണോ ഇത്തരത്തില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നതില്‍ ദിനിലിന് വ്യക്തതയില്ല.
ഒരു പരാതിയോ പ്രശ്നമോ ഉണ്ടാകുന്നതുവരെ ഇത്തരത്തിലുളള കാര്യങ്ങള്‍ മറ്റാരുമറിയില്ലെന്നുളളതാണ് യഥാർത്ഥ്യം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കാനും ദിനിലിന് താല്‍പര്യമില്ല. ദിനില്‍ അല്ല ലോണെടുത്തതെന്ന് ബോധ്യപ്പെട്ടതോടെ എമിറേറ്റ്സ് ഐഡി നമ്പറിലുളള സാമ്പത്തിക ബാധ്യത ബാങ്ക് ഒഴിവാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. എങ്കിലും ഈ ദിവസങ്ങളില്‍ അനുഭവിച്ച മാനസിക സംഘർഷം ചെറുതായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ക്രെഡിറ്റ് കാർഡ് എടുക്കാന്‍ സുഹൃത്തും ആശയും നിർബന്ധിച്ചതുകൊണ്ടാണ് ഇക്കാര്യം മനസിലാക്കാനായത്. അതുകൊണ്ടുതന്നെ അവർക്ക് മനസുകൊണ്ട് നന്ദി പറയുകയാണ് ദിനില്‍.
വിവിധ കാര്യങ്ങള്‍ക്കായി നാം നല്‍കുന്ന രേഖകള്‍ നാമറിയാതെ മറ്റുപല രീതിയിലും ഉപയോഗിക്കാനായി വിവിധ സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നുളളത് യാഥാർഥ്യമാണെന്ന് ദുബായിലെ അഭിഭാഷകനായ നജുമുദീൻ പറയുന്നു. സൗജന്യമായി സിം, ക്രെഡിറ്റ് കാർഡ്,ലോണ്‍ തുടങ്ങിയവ നല്‍കാമെന്നുളള വാഗ്ദാനങ്ങളിലാകും ഇത്തരം സംഘങ്ങള്‍ സമീപിക്കുക. മാത്രമല്ല, ക്രെഡിറ്റ് കാർഡോ ലോണോ ലഭിക്കുന്നതിനായി ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനായും രേഖകള്‍ നല്‍കാറുണ്ട്. ഇത്തരം രേഖകള്‍ ദുരുപയോഗപ്പെടുത്താനുളള സാധ്യത ഏറെയാണ്.എന്നാല്‍ ഇത് ഭയന്ന് രേഖകള്‍ പങ്കുവയ്ക്കാതിരിക്കാനും പറ്റാത്ത സാഹചര്യങ്ങള്‍ സ്വഭാവികമായുമുണ്ടാകും. ഏതെങ്കിലും തരത്തില്‍ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മനസിലായാല്‍ ഉടന്‍ തന്നെ അധികൃതരെ സമീപിക്കുകയെന്നുളളതാണ് പ്രധാനം.
എമിറേറ്റ്സ് ഐഡിയില്‍ നിന്നു തന്നെ ബയോമെട്രിക് വിവരങ്ങളും യാത്ര ഉള്‍പ്പടെയുളള മറ്റ് കാര്യങ്ങളും മനസിലാക്കാമെന്നുളളത് ഇവിടെ പ്രധാനമാണ്. അതുകൊണ്ടുതന്നെ വിവരങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് അദ്ദേഹം പറയുന്നു ദിനിലിന്‍റെ വിഷയം തന്നെ ഉദാഹരണമായി എടുത്താല്‍ എമിറേറ്റ്സ് ഐഡി നമ്പർ ഒന്നാണെങ്കിലും ബയോമെട്രിക് പരിശോധനയില്‍ ദിനില്‍ അല്ല ലോണെടുത്തതെന്ന് ബോധ്യപ്പട്ടതുകൊണ്ടാണ് വലിയ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിവായത്. എമിറേറ്റ്സ് ഐഡിയില്‍ ബാധ്യതകളുണ്ടെങ്കില്‍ യാത്ര പോലും മുടങ്ങുന്ന സാഹചര്യമുണ്ടായേക്കാം. എമിഗ്രേഷന്‍ ക്ലിയറന്‍സിലെത്തുമ്പോഴായിരിക്കും ഇക്കാര്യം വ്യക്തി തിരിച്ചറിയുന്നതുപോലും.
എന്താണ് ക്രെഡിറ്റ് സ്കോർ
വ്യക്തി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സാമ്പത്തിക റിപ്പോർട്ട് കാർഡാണ് ക്രെഡിറ്റ് സ്കോർ.ബാങ്കുകള്‍ലോണുകളും ക്രെഡിറ്റ് കാർഡും നല്‍കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും.യുഎഇയിൽ, അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്‌കോറുകൾ കണക്കാക്കുന്നത്. എഇസിബി വെബ്സൈറ്റ് പരിശോധിച്ചാല്‍വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള ക്രെഡിറ്റ് സ്കോർ മനസിലാക്കാം.
അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ
അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയില്‍ ക്രെഡിറ്റ് സ്കോർ പരിശോധിച്ചാല്‍ സാമ്പത്തിക ബാധ്യതകളുണ്ടോയെന്നുളളത് മനസിലാക്കാന്‍ കഴിയും. ക്രെഡിറ്റ് കാർഡ് എടുക്കുകയും റദ്ദാക്കുകയുമെല്ലാം ചെയ്യുന്നവരാണെങ്കില്‍ ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ബാധ്യതകളുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഫീസ് നല്‍കി ക്രെഡിറ്റ് സ്കോർ പരിശോധിക്കാന്‍ സാധിക്കുന്നതാണ്.
സനദക്
യുഎഇ കേന്ദ്രബാങ്കാണ് സനദക് എന്ന ഓംബുഡ്സ്മാന്‍ സംവിധാനം നടപ്പില്‍വരുത്തിയത്. ഇന്‍ഷുറന്‍സ് ക്ലെയിം ഉള്‍പ്പടെയുളള സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് രമ്യമായ പരിഹാരമെന്നതാണ് സനദക് ലക്ഷ്യമിടുന്നത്. കമ്പനിയുടെ തീരുമാനം നീതിപൂർവ്വമല്ലെന്ന് പരാതിയുണ്ടെങ്കില്‍ വ്യക്തികള്‍ക്ക് സനദക് പ്ലാറ്റ് ഫോം വഴി തെളിവുകള്‍ സഹിതം അപേക്ഷ നല്‍കാം. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുള്ള വിശ്വാസം സംരക്ഷിക്കുകയെന്നുളളത് ലക്ഷ്യമിട്ട് രൂപീകരിച്ച സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ പരാതി പരിഹാരകേന്ദ്രമാണ് സനദക്. sanadak.gov.ae എന്ന വെബ്സൈറ്റിലോ സനദക് ആപിലോ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ചെയ്യാം. പരാതികള്‍സമർപ്പിക്കാം. ആവശ്യമായ വിവരങ്ങള്‍സമർപ്പിക്കാം. പരാതിയുടെ വിവരങ്ങള്‍ 800 SANADAK (800 72 623 25) എന്ന നമ്പറിലൂടെ ട്രാക്ക് ചെയ്യാനും സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലോണുമായും ക്രെഡിറ്റ് കാർഡുമായും ബന്ധപ്പെട്ട് നമ്മെ സമീപിക്കുന്നവർ ഓതറൈസ്ഡ് ആണെന്ന് ഉറപ്പാക്കുകയെന്നുളളതാണ് പ്രധാനകാര്യം.
രേഖകള്‍ കൈമാറുമ്പോള്‍ ആവശ്യം കഴിഞ്ഞാല്‍ രേഖകള്‍ തിരിച്ചുവാങ്ങുകയോ ദുരുപയോഗം ചെയ്യാന്‍ സാധിക്കാത്ത വിധം നശിപ്പിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യുക. പലരും വാട്സ് അപ്പ് ഉള്‍പ്പടെയുളളവയിലാണ് രേഖകള്‍ കൈമാറുന്നത്. ആവശ്യം കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പിക്കുക. പലപ്പോഴും ഇക്കാര്യങ്ങളിലെല്ലാം പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ തട്ടിപ്പുകള്‍ തടയാം.
അപേക്ഷ നല്‍കുമ്പോള്‍ ഡിജിറ്റല്‍ സൈന്‍ ആയാല്‍ പോലും ഒപ്പിട്ടുവാങ്ങിക്കുന്ന രേഖകളെല്ലാം കൃത്യമായി വായിച്ച് മനസിലാക്കുക. ശ്രദ്ധയോടെ വായിക്കണം. സ്പൗസിന് ക്രെഡിറ്റ് കാർഡ് ആവശ്യമില്ലെങ്കില്‍ അക്കാര്യം ആദ്യമേ പറയുക. ഏന്തെങ്കിലും അപാകതകള്‍ മനസില്‍ തോന്നിയാല്‍ മെയില്‍ വഴിയോ നേരിട്ടോ അതത് സ്ഥാപനത്തിന്‍റെ ഉപഭോക്തൃ സേവന കേന്ദ്രത്തിന്‍റെ സഹായം തേടാം. പരാതി നല്കിയതുള്‍പ്പടെ രേഖകള്‍ ഉണ്ടായിരിക്കണമെന്നുളളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.
വിവരങ്ങള്‍ക്ക് കടപ്പാട്: നജുമുദീൻ, അഭിഭാഷകന്‍, ദുബായ്