അസീർ പ്രവിശ്യയിൽ മഴ; ആഘോഷമാക്കി വിനോദ സഞ്ചാരികൾ
സൗദിയുടെ തെക്കൻ പ്രദേശമായ അസീർ പ്രവിശ്യയിൽ മഴ തിമർത്തു പെയ്യുന്നു.
സൗദിയുടെ തെക്കൻ പ്രദേശമായ അസീർ പ്രവിശ്യയിൽ മഴ തിമർത്തു പെയ്യുന്നു.
സൗദിയുടെ തെക്കൻ പ്രദേശമായ അസീർ പ്രവിശ്യയിൽ മഴ തിമർത്തു പെയ്യുന്നു.
ഖമീസ് മുഷൈത്ത് ∙ സൗദിയുടെ തെക്കൻ പ്രദേശമായ അസീർ പ്രവിശ്യയിൽ മഴ തിമർത്തു പെയ്യുന്നു. സൗദി അറേബ്യയുടെ ഇതര മേഖലകളിൽ കനത്ത വേനൽചൂടനുഭവപ്പെടുമ്പോഴും അബഹയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഒരുമാസമായി കനത്ത ചൂടനുഭവപ്പെട്ട ഖമീസ് മുഷൈത്തിലും ഇന്നലെ മുതൽ ഇടിമിന്നലിന്റെ അകമ്പടിയോടെ മഴയെത്തി.
സൗദിയിലെ ഊട്ടിയായ അബഹയിലേക്ക് വേനൽച്ചൂടിൽ നിന്നും രക്ഷപ്പെടാൻ കുടംബസമേതമാണ് സന്ദർശകർ എത്തുന്നത്. മഴയുമെത്തിയതോടെ കൂടുതൽ സുഖകരമായ കാലവസ്ഥയാണ് അബഹയിൽ അനുഭവപ്പെടുന്നത്. റോഡുകളിലൂടെ മഴവെള്ളം ഒഴുകുന്ന പടങ്ങളും വിഡിയോയും സമൂഹ മാധ്യമത്തിലൂടെ കൗതുകത്തോടെ വീക്ഷിക്കുകയാണ് ഇതര പ്രവിശ്യകളിലുള്ളവർ.
സൗദിയുടെയും വിവിധ ഇതര ഗൾഫു രാജ്യങ്ങളിലേയും വിനോദസഞ്ചാരികളടക്കം വേനൽക്കാലം ചിലവഴിക്കാൻ അബഹയിലേക്കെത്തുന്നതോടെ ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കാവും. സൗദിയിലെ വേനൽക്കാലമെത്തിയതോടെ അസീർ സമ്മർ സീസണും അബഹ ഫെസ്റ്റിവലിനും തുടക്കമായിട്ടുണ്ട്.