യുഎഇയിൽ ഈയാഴ്ച താപനില ക്രമാനുഗതമായി ഉയരുന്നതിന് സാധ്യത
യുഎഇയിൽ ഈയാഴ്ച താപനില ക്രമാനുഗതമായി ഉയരുന്നതിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം).
യുഎഇയിൽ ഈയാഴ്ച താപനില ക്രമാനുഗതമായി ഉയരുന്നതിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം).
യുഎഇയിൽ ഈയാഴ്ച താപനില ക്രമാനുഗതമായി ഉയരുന്നതിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം).
ദുബായ് ∙ യുഎഇയിൽ ഈയാഴ്ച താപനില ക്രമാനുഗതമായി ഉയരുന്നതിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). നേരിയ മൂടൽമഞ്ഞ്, പൊടിയും അഴുക്കും ഇളക്കിവിടുന്ന ശക്തമായ കാറ്റ്, പ്രക്ഷുബ്ധമായ കടൽ എന്നിവയും വ്യാഴാഴ്ചവരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കിഴക്കും തെക്കും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. താപനില ക്രമാനുഗതമായി ഉയരും. കാറ്റ് തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ നേരിയ വേഗത്തിൽ നിന്ന് മിതമായ വേഗത്തിലും ചിലപ്പോൾ പകൽ സമയത്ത് സജീവമായിരിക്കും. 10 മുതൽ 25 വരെ വേഗത്തിൽ 40 കി.മീ / മണിക്കൂർ വരെ പൊടിക്കാറ്റടിക്കുന്നതാണ്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ രീതിയിൽ പ്രക്ഷുബ്ധമാകും.
നാളെ (ചൊവ്വാഴ്‌ച) കിഴക്കും തെക്കും ഭാഗങ്ങളിൽ മേഘാവൃമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും ചില തീരപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെയും ഉയർന്ന ഈർപ്പം അനുഭവപ്പെടുന്നതാണ്. കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ തെക്കുപടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും. ചിലപ്പോൾ പകൽ സമയത്ത് സജീവമായിരിക്കും. ഇത് പൊടിപടലത്തിന് കാരണമാകും. ബുധനാഴ്ചത്തെ കാലാവസ്ഥ പൊടി നിറഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും.
താപനില കുറയും, പ്രത്യേകിച്ച് തീരങ്ങളിൽ. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ വീശും. ചില സമയങ്ങളിൽ, പ്രത്യേകിച്ച് കടലിൽ ശക്തമായി മാറും. ഇത് 15 മുതൽ 25 വരെയും മണിക്കൂറിൽ 45 കി.മീ വരെയും വേഗത്തിൽ പൊടിപടലത്തിന് കാരണമാകും. കടൽ നേരിയതോ, ഇടത്തരം തിരമാലകളോ ആയിരിക്കും. അത് അറേബ്യൻ ഗൾഫിൽ നട്ടുച്ചയ്ക്ക് ക്രമേണ പ്രക്ഷുബ്ധമാകും. ഒമാൻ കടലിൽ നേരിയതോതിൽ നിന്ന് ഇടത്തരമോ ആയി മാറും. പൊടി നിറഞ്ഞ, ഭാഗികമായി മേഘാവൃതമായ അവസ്ഥയാണ് വ്യാഴാഴ്ചയിലെ കാലാവസ്ഥാ പ്രവചനം. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പം അനുഭവപ്പെടും. തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ അനുഭവപ്പെടാം.