റിയാദിൽ സൈനിക യൂണിഫോമുകൾ വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ
റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സൈനിക യൂണിഫോമുകള്‍ വ്യാജമായി നിര്‍മിച്ച് വില്പന നടത്തുന്ന സംഘത്തെ പിടികൂടി. ഇവിടെ പ്രത്യേക സുരക്ഷാ സമിതി നടത്തിയ റെയ്ഡിലാണ്

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സൈനിക യൂണിഫോമുകള്‍ വ്യാജമായി നിര്‍മിച്ച് വില്പന നടത്തുന്ന സംഘത്തെ പിടികൂടി. ഇവിടെ പ്രത്യേക സുരക്ഷാ സമിതി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. സൈനിക യൂണിഫോമുകളില്‍ സ്ഥാപിക്കാനുള്ള 1,500 ഓളം നിയമ വിരുദ്ധ സൈനിക മുദ്രകള്‍ ഇവിടെനിന്ന് കണ്ടെടുത്തു. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, റിയാദ് പൊലീസ്, ജവാസാത്ത്, ദേശീയ സുരക്ഷാ ഏജന്‍സി, റിയാദ് ഗവര്‍ണറേറ്റ്, റിയാദ് ലേബര്‍ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.
സൈനിക യൂണിഫോം നിര്‍മാണ, വില്പന കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക സുരക്ഷാ സമിതി രൂപീകരിച്ചിട്ടുണ്ട്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെയും ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് റെയ്ഡ് നടക്കുന്നത്.