മനാമ∙ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാരം പുതിയ ഉയരങ്ങളിലേക്ക്. ഈ കാലയളവിൽ, ആകെ വ്യാപാരം 706.68 മില്യൻ ഡോളറായി ഉയർന്നു. ഇന്ത്യ ബഹ്‌റൈനിലേക്ക് 352.11 മില്യൻ ഡോളറിന്റെ കയറ്റുമതി നടത്തി, 2023 ആദ്യ പാദത്തിൽ ബഹ്‌റൈനിൽ നിന്നുള്ള ഇറക്കുമതി 354.57 മില്യൻ ഡോളറായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള അരി ഇറക്കുമതി 2023ൽ 68 മില്യൻ ഡോളറായിരുന്നു, ഇത് 2022ലെ 51 മില്യൻ ഡോളറിൽ നിന്ന് 33 ശതമാനം വർധിച്ചു. സെമി-മില്ല്ഡ് അല്ലെങ്കിൽ ഫുൾ മൈൽഡ് അരി, ബഹ്‌റൈനിൽ  ഇറക്കുമതി ചെയ്യുന്ന മികച്ച 10 ഉൽപന്നങ്ങളിൽ 83 ശതമാത്തെയും പ്രതിനിധീകരിക്കുന്നു. 67,000 ടണ്ണിന് 67.68 ദശലക്ഷം ഡോളറാണ് ഇതിന്റെ വില കണക്കാക്കുന്നത്.

ADVERTISEMENT

ഇന്ത്യയിൽ നിന്നുള്ള ബഹ്‌റൈൻ ഇറക്കുമതിയുടെ 11% സ്വർണാഭരണങ്ങളാണ്. 157 കിലോഗ്രാമിന് 26.07 ദശലക്ഷം ഡോളർ മൂല്യമുണ്ട്. 97,000 മൊബൈൽ ഫോൺ ഉൽപനങ്ങൾക്കായി  26.85 മില്യൻ ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. സ്‌മാർട്ട്‌ഫോണുകളുടെ 8ശതമാനത്തോളം വരും.കൂടാതെ, ബഹ്‌റൈൻ 1001-1500 സിസി വിഭാഗത്തിൽ 23 ദശലക്ഷം ഡോളർ വിലമതിക്കുന്ന 2,000 സ്വകാര്യ കാറുകളും 22 ദശലക്ഷം ഡോളർ വിലമതിക്കുന്ന 5.5 ദശലക്ഷം കിലോഗ്രാം ബീഫും ഇറക്കുമതി ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന ഇറക്കുമതിയിൽ ലോഹ ബാറുകളും മറ്റ് തരത്തിലുള്ള ഇരുമ്പ് അല്ലെങ്കിൽ അലോയ് അല്ലാത്ത സ്റ്റീലുകളും  ഉൾപ്പെടുന്നു, ഇത് 6.8 ദശലക്ഷം കിലോഗ്രാമിന് 15 മില്യൻ ഡോളർ വിലവരും, 16 ദശലക്ഷം ഡോളർ വിലമതിക്കുന്ന 22 ദശലക്ഷം കിലോഗ്രാം ശുദ്ധീകരിച്ച പഞ്ചസാര പരലുകളും  ബഹ്‌റൈനിൽ നിന്ന്ഉ ഇറക്കുമതി ചെയ്തവയിൽ ഉൾപ്പെടുന്നു.

ADVERTISEMENT

ബഹ്‌റൈനിലെ ഏറ്റവും മികച്ച 10 വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സ്ഥിരമായ വളർച്ച കൈവരിക്കുന്നതയാണ് കണക്കുകൾ കാണിക്കുന്നത്. 2019-ലും 2020-ലും മാത്രമാണ് വളർച്ചയിൽ മുരടിപ്പ് കാണിക്കുന്നത്.  2022-ൽ വ്യാപാരം  1.40 ബില്യൺ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയുടെ  ബഹ്റൈനിലേക്കുള്ള കയറ്റുമതി  768 മില്യണിൽ നിന്ന് 904 മില്യൻ ഡോളറായി വർധിച്ചു,  ബഹ്‌റൈനിൽ നിന്ന്  ഇന്ത്യയിലേക്കുള്ള കയറ്റുമതി 314 മില്യണിൽ നിന്ന് 500 മില്യൻ ഡോളറായും  വളർന്നു, ഇന്ത്യയെ ബഹ്‌റൈനിന്‍റെ ആറാമത്തെ വലിയ ഇറക്കുമതി പങ്കാളിയും ഒമ്പതാമത്തെ വലിയ കയറ്റുമതി പങ്കാളിയുമായാണ് കണക്കാക്കുന്നത്

English Summary:

Bahrain-India trade at $706.68 million

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT