വേർപിരിയൽ ശസ്ത്രക്രിയയ്ക്കായി ബുർക്കിനാബെയിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു
റിയാദ് ∙ വേർപിരിയൽ ശസ്ത്രക്രിയയ്ക്കായി ബുർക്കിനാബെയിൽ (Burkinabe)നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് അവരുടെ അമ്മയോടൊപ്പം കുട്ടികളെ എത്തിച്ചത്. കിങ് സൽമാൻ

റിയാദ് ∙ വേർപിരിയൽ ശസ്ത്രക്രിയയ്ക്കായി ബുർക്കിനാബെയിൽ (Burkinabe) നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് അവരുടെ അമ്മയോടൊപ്പം കുട്ടികളെ എത്തിച്ചത്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ മേധാവി ഡോ. അബ്ദുല്ല അൽ റബീഅ സൗദി അറേബ്യയുടെ മഹത്തായ മെഡിക്കൽ കഴിവുകളോടും ലോകമെമ്പാടുമുള്ള ദരിദ്ര വിഭാഗങ്ങളോടുള്ള മാനുഷിക ബോധവും ഉൾക്കൊള്ളുന്ന സൗദി നേതൃത്വത്തിന് നന്ദി പറഞ്ഞു. പരിചയസമ്പന്നരായ സൗദി മെഡിക്കൽ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഇരട്ടക്കുട്ടികളുടെ മാതാവ് സൗദി സർക്കാരിനും ജനങ്ങൾക്കും നന്ദി പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ശസ്‌ത്രക്രിയകളിൽ ഒന്നാണിത്. കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയാണ് നിർണായക പങ്ക് വഹിക്കുന്നത്. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രിയിൽ സങ്കീർണ്ണമായ പീഡിയാട്രിക് കെയറിൽ വൈദഗ്ദ്ധ്യം നേടിയ ഉയർന്ന വൈദഗ്ധ്യമുള്ള മെഡിക്കൽ ടീമാണ് പ്രവർത്തിക്കുന്നത്.