അബുദാബി ∙ യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് സമയബന്ധിതമായി പുതുക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക്, 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് സമയബന്ധിതമായി പുതുക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക്, 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും ഈ ഇൻഷുറൻസ് എടുത്തിരിക്കണമെന്ന നിയമം 2023 ജനുവരി മുതലാണ് പ്രാബല്യത്തിൽ വന്നത്.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% വീതം പരമാവധി 3 മാസത്തേക്കു നൽകും. സ്വന്തം കാരണത്താലല്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.

ADVERTISEMENT

പിഴ 400 ദിർഹം 
കാലാവധി പൂർത്തിയായ ശേഷം ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രീമിയം തവണ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്ക് 200 ദിർഹം പിഴയുണ്ട്. മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഉപഭോക്തൃ കേന്ദ്രങ്ങൾ വഴിയോ പിഴ അടയ്ക്കാം. യഥാസമയം പിഴ അടയ്ക്കാത്ത തൊഴിലാളിയുടെ വർക്ക് പെർമിറ്റ് അനുമതി തടയും. ജോലി മതിയാക്കി പോകുന്നവരുടെ മറ്റ് ആനുകൂല്യത്തിൽനിന്ന് ഈ തുക ഈടാക്കും. പിഴ ഒഴിവാക്കാൻ തക്കതായ കാരണമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം ഓൺലൈൻ വഴി അപേക്ഷിക്കാം. 

ഇളവുള്ളവർ
കമ്പനി ഉടമ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിനു താഴെയുള്ളവർ, വിരവമിച്ചവർ എന്നിവർക്ക് ഇളവുണ്ട്. പുതുതായി ജോലിയിൽ ചേർന്നവർക്ക് 4 മാസത്തെ സാവകാശം ലഭിക്കും.
2 സ്കീമുകൾ
മാസ ശമ്പളം 16,000 ദിർഹത്തിൽ കുറവാണെങ്കിൽ 5 ദിർഹമും കൂടുതലാണെങ്കിൽ 10 ദിർഹമും ആണ് പ്രീമിയം. ആദ്യ വിഭാഗക്കാർക്ക് മാസത്തിൽ പരമാവധി 10,000 ദിർഹമും രണ്ടാം വിഭാഗക്കാർക്ക് 20,000 ദിർഹമും ആണ് ലഭിക്കുക.

ADVERTISEMENT

എങ്ങനെ പുതുക്കാം
ഇൻഷുറൻസ് കമ്പനി വെബ്സൈറ്റിൽ (https://www.iloe.ae/) സബ്സ്ക്രൈബ്/റിന്യു എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താണ് പുതുക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ഏതു മേഖലയിലാണോ ജോലി (സർക്കാർ, സ്വകാര്യ മേഖല, ഫ്രീസോൺ) എന്നു സിലക്ട് ചെയ്ത് കൺഫേം ചെയ്യുന്നതോടെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് എമിറേറ്റ്സ് ഐഡിയും മൊബൈൽ നമ്പറും ജനന തീയതിയും നൽകി പോളിസി പുതുക്കാവുന്നതാണ്. പ്രീമിയം തുകയും ഓൺലൈൻ വഴി അടയ്ക്കാം.

English Summary:

UAE: Dh400 Fine for Failing to Enroll or Renew Unemployment Insurance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT