ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് സംഘം യാമ്പു, അബഹ, മദീന എന്നീ പ്രദേശങ്ങളിൽ പാസ്പോർട്ട് പുതുക്കുന്നതടക്കമുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി സന്ദർശനം നടത്തുന്നു

ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് സംഘം യാമ്പു, അബഹ, മദീന എന്നീ പ്രദേശങ്ങളിൽ പാസ്പോർട്ട് പുതുക്കുന്നതടക്കമുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി സന്ദർശനം നടത്തുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് സംഘം യാമ്പു, അബഹ, മദീന എന്നീ പ്രദേശങ്ങളിൽ പാസ്പോർട്ട് പുതുക്കുന്നതടക്കമുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി സന്ദർശനം നടത്തുന്നു. ജൂലൈ 12 ന് യാമ്പു ടൗണിലെ കൊമേഴ്സ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സേവനങ്ങൾക്കായി ക്യാംപ് ചെയ്യുന്നത്. 12ന് രാവിലെ 8.30 മുതൽ സംഘത്തിന്റ പ്രവർത്തനം ആരംഭിക്കുന്നതാണ്. പാസ്പോർട്ട് പുതുക്കുന്നതിനും വിവിധ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും അവസരം ഉണ്ടായിരിക്കും.  

 ∙ അബഹയിൽ 19 ന്  
വിവിധ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന സേവനം ആവശ്യമുള്ളവർക്കായി കോൺസുലേറ്റ് സംഘം അബഹയിൽ ജൂലൈ 19നാണ് സന്ദർശിക്കുന്നത്. ഖമീസ് മുഷൈത്തിലുള്ള വിഎഫ് എസ് ഇന്ത്യൻ പാസ്പോർട്ട് കോൺസുലേറ്റ് അപേക്ഷ കേന്ദ്രത്തിലാണ് എത്തിച്ചേരേണ്ടത്.

∙ മദീനയിൽ 19 ന് 
രേഖകൾ സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾക്കായി കോൺസുലേറ്റ് സംഘം ജൂലൈ 19 ന് മദീനയിലെ  അൽ മദീന അൽ മുനവറ ചേംബർ ഓഫ് കൊമേഴ്സിൽ  സന്ദർശനം നടത്തുന്നുണ്ട്.

സേവനങ്ങൾ അവശ്യമുള്ള ഇന്ത്യക്കാർ  മുൻകൂട്ടി ഓൺലൈൻ മുഖാന്തിരം അനുമതി തേടേണ്ടതാണ്.  ബുക്ക് ചെയ്യുന്ന മുറക്കായിരിക്കും ഒരോരുത്തർക്കും പ്രവേശന കൂടിക്കാഴ്ച അവസരം അനുവദിക്കുക. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു.
ബുക്കിങ് ലിങ്ക്:
https://services.vfsglobal.com/sau/en/ind/book-an-appointment
https://cgijeddah.gov.in/web_files/859785345-ConsTourJuly2024.pdf
https://cgijeddah.gov.in/web_files/399365411-AttestationtourJuly2024.pdf

English Summary:

Indian Consulate Helps Indian Expats Renewing Passports and Getting Document Attestation