വാണിജ്യരംഗത്തെ 620 നിയമലംഘനങ്ങൾ കണ്ടെത്തി യുഎഇ; അറസ്റ്റ്
ദുബായ് ∙ വാണിജ്യരംഗത്തെ വഞ്ചന, വ്യാപാരമുദ്രകളുടെ അനുകരണം, വ്യാജരേഖകൾ എന്നിങ്ങനെ 620 നിയമലംഘനങ്ങൾ കണ്ടെത്തി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്തു. 2023 ന്റെ തുടക്കം മുതൽ ഈ വർഷം ആദ്യ പകുതി വരെ പ്രാദേശിക വിപണികളിൽ നടത്തിയ 4,444 പരിശോധനകളിലാണ് കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്.

ദുബായ് ∙ വാണിജ്യരംഗത്തെ വഞ്ചന, വ്യാപാരമുദ്രകളുടെ അനുകരണം, വ്യാജരേഖകൾ എന്നിങ്ങനെ 620 നിയമലംഘനങ്ങൾ കണ്ടെത്തി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്തു. 2023 ന്റെ തുടക്കം മുതൽ ഈ വർഷം ആദ്യ പകുതി വരെ പ്രാദേശിക വിപണികളിൽ നടത്തിയ 4,444 പരിശോധനകളിലാണ് കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കാനും മികച്ച രാജ്യാന്തര സമ്പ്രദായങ്ങൾ പാലിച്ചുകൊണ്ട് സുസ്ഥിര ഉപഭോക്തൃ അന്തരീക്ഷം ഉറപ്പാക്കാനും ഇൗ പരിശോധനകൾ ലക്ഷ്യമിടുന്നു.
വ്യാപാര സംബന്ധമായ നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യും. മായം കലർത്തിയതും വ്യാജവുമായ ഉൽപന്നങ്ങളുടെ വ്യാപാരം തടയുന്നതിനും എല്ലാത്തരം വാണിജ്യ വഞ്ചനകളെയും ചെറുക്കുന്നതിനും നിയമ സംവിധാനങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നു. ന്യായമായ മത്സരത്തിലധിഷ്ഠിതമായ ഒരു പുതിയ സാമ്പത്തിക മാതൃകയിലേക്കു മാറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ വർധിപ്പിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു.