ദുബായ് എമിഗ്രേഷൻ ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ആദരിച്ചു
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.

ദുബായ് ∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെ (ഡി3) അതോറിറ്റിയിൽ ജിഡിആർഎഫ്എ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്ന വേളയിലായിരുന്നു ആദരവ്.
ദുബായ് ഗവൺമെന്‍റ് എക്‌സലൻസ് പ്രോഗ്രാമിനായുള്ള ദുബായ് കൾച്ചറിന്‍റെ സമർപ്പണങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളെയും ശ്രമങ്ങളെയും അഭിനന്ദിച്ചാണ് ഈ അംഗീകാരം. ജിഡിആർഎഫ്എ യുടെ പിന്തുണ അതോറിറ്റിയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും പ്രോഗ്രാമിലെ മികവ് വിഭാഗത്തിലേയ്ക്ക് ഉയർത്തുന്നതിനും ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ അതിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു.
ദുബായ് ഗവൺമെൻറ് എക്‌സലൻസ് പ്രോഗ്രാമിന്‍റെ ഏറ്റവും പുതിയ സംവിധാനത്തിൽ ദുബായ് കൾച്ചറിന് പിന്തുണ നൽകുന്നതിനായി അതോറിറ്റിയുടെ 'പയനിയറിങ്ങിനായുള്ള പങ്കാളികൾ' എന്ന നിലയിൽ ജിഡിആർഎഫ്എ ടീം നിർണായക പങ്ക് വഹിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സംരംഭം ആരംഭിച്ചത്.