സൗദിയിൽ സ്ഥിര നിക്ഷേപ തോത് സർവകാല റെക്കോർഡിൽ
സൗദി ബാങ്കിങ് സംവിധാനത്തിലെ ഫിക്സഡ്, സേവിങ്സ് ഡെപ്പോസിറ്റുകള്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ജിദ്ദ ∙ സൗദി ബാങ്കിങ് സംവിധാനത്തിലെ ഫിക്സഡ്, സേവിങ്സ് ഡെപ്പോസിറ്റുകള്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. മേയ് അവസാനത്തോടെ ഫിക്സ്ഡ്, സേവിങ്സ് ഡെപ്പോസിറ്റുകള്‍ 88,955.8 കോടി റിയാലായി ഉയര്‍ന്നു.
ഒരു വര്‍ഷത്തിനിടെ ഫിക്സ്ഡ്, സേവിങ്സ് ഡെപ്പോസിറ്റുകളില്‍ 23.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഫിക്സ്ഡ്, സേവിങ്സ് ഡെപ്പോസിറ്റുകളില്‍ 16,878.9 കോടി റിയാലിന്റെ വളര്‍ച്ചയാണുണ്ടായത്. 2023 മെയ് അവസാനത്തില്‍ ഫിക്സ്ഡ്, സേവിങ്സ് ഡെപ്പോസിറ്റുകള്‍ 69,843.6 കോടി റിയാലായിരുന്നു.
സൗദിയില്‍ ബാങ്കിങ് സംവിധാനത്തില്‍ സമഗ്രവും വിശാലവുമായ അര്‍ഥത്തിലുള്ള പണലഭ്യതയില്‍ 31.5 ശതമാനം ഫിക്സഡ്, സേവിങ്സ് ഡെപ്പോസിറ്റുകളാണ്. ബാങ്കിങ് സംവിധാനത്തിലെ ആകെ പണലഭ്യത 2.825 ട്രില്യൻ റിയാലാണ്. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയ് മാസത്തില്‍ ഫിക്സഡ്, സേവിങ്സ് ഡെപ്പോസിറ്റുകള്‍ 5.6 ശതമാനം തോതില്‍ ഉയര്‍ന്നു. ഒരു മാസത്തിനിടെ ഡെപ്പോസിറ്റുകളില്‍ 4,227.3 കോടി റിയാലിന്റെ വളര്‍ച്ചയാണുണ്ടായത്.
ഏപ്രില്‍ അവസാനത്തില്‍ സ്ഥിരനിക്ഷേപങ്ങള്‍ 84,228.6 കോടി റിയാലായിരുന്നു. ഈ വര്‍ഷാദ്യത്തെ അപേക്ഷിച്ച് മേയ് അവസാനത്തില്‍ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ മൂന്നു ശതമാനം തോതില്‍ ഉയര്‍ന്നു. ഇക്കാലയളവില്‍ സ്ഥിരനിക്ഷേപങ്ങളില്‍ 2,523.7 കോടി റിയാലിന്റെ വര്‍ധനവാണുണ്ടായത്. ജനുവരി അവസാനത്തില്‍ ഫിക്സഡ്, സേവിങ്സ് നിക്ഷേപങ്ങള്‍ 84,632.1 കോടി റിയാലായിരുന്നെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പറഞ്ഞു.