അനുയോജ്യനായ വരനെ കണ്ടെത്താൻ സഹായിക്കണം; ഫോളോവേഴ്‌സിനോട് അഭ്യർത്ഥനയുമായി കുവൈത്തി നടി
അനുയോജ്യനായ വരനെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ച് കുവൈത്തി ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ.

കുവൈത്ത് ∙ അനുയോജ്യനായ വരനെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ച് കുവൈത്തി ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ. ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്സ് പ്ലാറ്റ്ഫോമിലെയും ഫോളോവേഴ്‌സിനോടാണ് നടി തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹിതയായി സ്വസ്ഥവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും ശംസ് അല്‍കുവൈതിയ്യ അറിയിച്ചു.
പോസ്റ്റിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചിലർ നടിയെ പരിഹസിച്ച് രംഗത്ത് എത്തി. മറ്റു ചിലര്‍ സന്തോഷകരമായ കുടുംബ ജീവിതം ലഭിക്കുന്നതിന് ആശംസകൾ നേർന്നു. ശംസ് ബന്ദര്‍ നായിഫ് അല്‍അസ്‌ലമിയാണ് ശംസ് അല്‍കുവൈതിയ്യ എന്ന പേരിൽ പ്രശസ്തയായത്. 1980 ഏപ്രില്‍ 28 ന് സൗദി പിതാവിനും കുവൈത്തി മാതാവിനും ജനിച്ച ശംസിന് രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടമായി. തുടര്‍ന്ന് മാതാവ് കുവൈത്തി പൗരനെ വിവാഹം കഴിച്ചു. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തിൽ വളർന്ന താരം 2015 ല്‍ സൗദി, കുവൈത്ത് പൗരത്വങ്ങള്‍ ഒഴിവാക്കിയതായി അറിയിച്ചിരുന്നു. നിലവിൽ സെന്‍റ് കിറ്റ്‌സ് ആൻഡ് നെവിസ് രാജ്യത്തെ പൗരത്വമാണ് താരത്തിനുള്ളത്.