കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു
കുവൈത്ത് സിറ്റി ∙ കടുത്ത ചൂടിൽ ജനം വലയുന്നതിനെ തുടർന്ന് കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബയും (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി

കുവൈത്ത് സിറ്റി ∙ കടുത്ത ചൂടിൽ ജനം വലയുന്നതിനെ തുടർന്ന് കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബയും (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി പാലിക്കണമെന്ന് ഇമാമുമാരെ അറിയിച്ചതായി ക്യാപ്പിറ്റൽ മോസ്ക്സ് വിഭാഗം ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി പറഞ്ഞു.
ചൂട് കൂടിയതോടെ, രാജ്യത്തെ തൊഴിലാളികൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ വിശ്രമസമയം നൽകുന്നുണ്ട്. ജൂണിൽ ആരംഭിച്ച മധ്യാഹ്ന ഇടവേള സെപ്റ്റംബർ വരെ തുടരും. നേരത്തേ യുഎഇയും സൗദി അറേബ്യയും ജുമുഅ പ്രാർഥനാസമയം കുറച്ചിരുന്നു.