സൗദി അറേബ്യ 14 കായിക ടീമുകളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചു
റിയാദ് ∙ സൗദി അറേബ്യ 14 കായിക ടീമുകളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചു. സ്‌പോർട്‌സ് ക്ലബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രൈവറ്റൈസേഷൻ പ്രോജക്ടിലെ രണ്ടാം ട്രാക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള 14 ടീമുകളെ സ്വകാര്യവത്കരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചത്. ക്ലബ്ബുകളുടെ ആദ്യ

റിയാദ് ∙ സൗദി അറേബ്യ 14 കായിക ടീമുകളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചു. സ്‌പോർട്‌സ് ക്ലബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രൈവറ്റൈസേഷൻ പ്രോജക്ടിലെ രണ്ടാം ട്രാക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള 14 ടീമുകളെ സ്വകാര്യവത്കരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചത്.
ക്ലബ്ബുകളുടെ ആദ്യ ബാച്ചിൽ ആറ് ക്ലബ്ബുകൾ ഉൾപ്പെടുന്നു (അൽ സുൽഫി, അൽ നഹ്ദ, അൽ ഒഖ്ദൂദ്, അൽ അൻസാർ, അൽ ഒറൂബ, അൽ ഖൂലൂദ്). 2024 ഓഗസ്റ്റ് മുതൽ ആരംഭിക്കുന്ന ആദ്യ ബാച്ചിൽ ഉൾപ്പെടുത്തിയിട്ടുള്ള ക്ലബ്ബുകളിൽ നിക്ഷേപിക്കണമെങ്കിൽ നിക്ഷേപകർക്ക് അപേക്ഷിക്കാനും ആവശ്യമായ വിവരങ്ങൾ നേടാനും എൻസിപി വെബ്സൈറ്റ് സന്ദർശിക്കാം.
അൽ ഷൗല്ല, ഹജർ, അൽ നജ്മ, അൽ റിയാദ്, അൽ റൗദ, ജിദ്ദ, അൽ തറാജി, അൽ സഹേൽ എന്നിവയാണ് അടുത്ത എട്ട് ക്ലബ്ബുകൾ. ഈ സംരംഭം നാഷനൽ പ്രൈവറ്റൈസേഷൻ സെന്ററുമായി (എൻസിപി) സഹകരിച്ചാണ്.
വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും എല്ലാ ടീമുകൾക്കും ക്ലബ്ബുകൾക്കും കളിക്കാർക്കും ആരാധകർക്കും പ്രയോജനം ചെയ്യുന്ന രീതിയിൽ കായിക വ്യവസായത്തിന്റെ സ്ഥാപനത്തിലും വളർച്ചയിലും പങ്കാളികളാകാൻ ബിസിനസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
സ്‌പോർട്‌സ് ക്ലബ്ബുകളുടെ ഭരണപരവും സാമ്പത്തികവുമായ ഭരണം മെച്ചപ്പെടുത്തുക, സ്‌പോർട്‌സ് നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുക, ആരാധകരുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന ക്ലബ്ബ് നിക്ഷേപത്തിന്റെയും സ്വകാര്യവൽക്കരണ പദ്ധതിയുടെയും പ്രധാന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പമാണ് ഈ പ്രഖ്യാപനം.
സ്‌പോർട്‌സ് ടീമുകളെ സാമ്പത്തികമായി സുസ്ഥിരമാക്കാനും പ്രൊഫഷനലിസത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കാനും ബിസിനസ്സുകളുമായുള്ള ബന്ധം ദൃഢമാക്കാനും സഹായിക്കാനുള്ള മന്ത്രാലയത്തിന്റെ ഉത്സാഹവും പദ്ധതി പ്രകടമാക്കുന്നു.