ദുബായ് പ്രോ രാജ്യാന്തര ബോഡിബിൽഡിങ് ചാംപ്യൻഷിപ്പ്
ദുബായ് ∙ മൂന്നാമത് ദുബായ് പ്രോ രാജ്യാന്തര ബോഡിബിൽഡിങ് ചാംപ്യൻഷിപ്പ് ഇൗ മാസം 26 മുതൽ 28 വരെ ദുബായിൽ. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ

ദുബായ് ∙ മൂന്നാമത് ദുബായ് പ്രോ രാജ്യാന്തര ബോഡിബിൽഡിങ് ചാംപ്യൻഷിപ്പ് ഇൗ മാസം 26 മുതൽ 28 വരെ ദുബായിൽ. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ മിസ്റ്റർ ഒളിംപ്യയിലേയ്ക്ക് യോഗ്യത നേടുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമേച്വർ, പ്രഫഷനൽ അത്‌ലറ്റുകളായ 800 പേരുടെ പങ്കാളിത്തം ഉണ്ടാകും.
ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി (ഡിഎസ്‌സി) സഹകരിച്ച് ഓക്‌സിജൻ ക്ലബ് സംഘടിപ്പിക്കുന്ന ചാംപ്യൻഷിപ്പിൽ 15 ലക്ഷത്തിലേറെ ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഡിഎസ്‌സി സെക്രട്ടറി ജനറൽ സയീദ് ഹാരിബ്, ഡിഎസ്‌സി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ, ഡിഎസ്‌സിയിലെ സ്‌പോർട്‌സ് ഇവന്റ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അലി ഒമർ അൽ-ബലൂഷി, സംഘാടക സമിതി തലവൻ ആദൽ അൽഅലി, 2017-ലും 2018ലും ചാംപ്യൻ ആയ ബ്രയോൺ ആൻസ്ലി എന്നിവർ സംസാരിച്ചു.