ഷാര്‍ജ/ കണ്ണൂർ∙ യുഎഇലെ മുൻ ഫോട്ടോ ജേണലിസ്റ്റ് കണ്ണൂർ മാക്സ് നഴ്സറിക്ക് സമീപം ഉഷയിൽ താമസിക്കുന്ന പ്രശാന്ത് മുകുന്ദൻ(65) അന്തരിച്ചു. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്നു. കണ്ണൂരിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ/ കണ്ണൂർ ∙ യുഎഇലെ മുൻ ഫോട്ടോ ജേണലിസ്റ്റ് കണ്ണൂർ മാക്സ് നഴ്സറിക്ക് സമീപം ഉഷയിൽ താമസിക്കുന്ന പ്രശാന്ത് മുകുന്ദൻ(65) അന്തരിച്ചു. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലിഷ് ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്നു.

1. പ്രശാന്ത് മുകുന്ദൻ ഫുട്ബോൾ ഇതിഹാസം പെലെയോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്. 2.പ്രശാന്ത് മുകുന്ദൻ ഫുട്ബോൾ ഇതിഹാസം മറഡോണയോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

കണ്ണൂരിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അൽ അമർ സ്റ്റുഡിയോയിൽ ഫൊട്ടോഗ്രാഫറായാണ് പ്രശാന്ത് തൊഴിൽരംഗത്ത് പ്രവേശിച്ചത്. പിന്നീട് യുഎഇയിലെത്തി. ലോകരാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, കലാ, സാംസ്കാരിക, കായിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെയെല്ലാം ചിത്രങ്ങൾ പകർത്തിക്കൊണ്ട് യുഎഇയിലെ എണ്ണപ്പെട്ട ഫൊട്ടോഗ്രാഫർമാരിലൊരാളായിത്തീർന്നു. ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

പ്രശാന്ത് മുകുന്ദൻ.
ADVERTISEMENT

മുൻ ഫുട്ബോൾ കളിക്കാരൻ പരേതനായ കെ.പി.മുകന്ദൻ, ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നിത പ്രശാന്ത്. മക്കൾ: വിനായക്, ആഞ്ജയനേയ്. സഹോദരങ്ങൾ: നിഷ രമേഷ്, നീന പ്രകാശ്, പരേതരായ ലതീഷ് മുകുന്ദൻ, സുശാന്ത് മുകുന്ദൻ. മൃതദേഹം ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6ന് ചാലാട് പന്നേന്‍പാറ റോഡിലെ കൃഷ്ണ ഗൃഹത്തിലെത്തിച്ച് നാളെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

English Summary:

Prashant Mukundan, a Former Photo Journalist in the UAE, Died