റിയാദ് ∙ ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് സൗദി അറേബ്യ പൗരത്വം നൽകുന്നു. ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്‌ടർമാർ, ഗവേഷകർ, സംരംഭകർ, അതുല്യ വൈദഗ്‌ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു. മത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് സൗദി അറേബ്യ പൗരത്വം നൽകുന്നു. ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്‌ടർമാർ, ഗവേഷകർ, സംരംഭകർ, അതുല്യ വൈദഗ്‌ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു.

മതം, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും അസാധാരണമായ ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള പദ്ധതിയിടെ ഭാഗമായാണിത്. അസാധാരണമായ സർഗ്ഗാത്മക മനസ്സുകളിൽ നിലനിർത്തലും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യത്തെ ഈ നീക്കം പിന്തുണയ്ക്കുന്നു.

ADVERTISEMENT

സാമ്പത്തിക വികസനം, ആരോഗ്യം, സ്‌പോർട്‌സ്, നൂതനത്വം എന്നിവയിൽ വൈദഗ്ധ്യം ഗണ്യമായി സംഭാവന ചെയ്യുന്ന പ്രമുഖ പ്രതിഭകളെ ആകർഷിക്കാനുള്ള രാജ്യത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ  വിപുലീകരണമാണ് ഈ ഉത്തരവ്. ഈ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട പ്രതിഭകളുടെ ആദ്യ ഗ്രൂപ്പിന് സൗദി പൗരത്വം നൽകുന്നതിന് സമാനമായ ഒരു ഉത്തരവ് 2021-ൽ പുറപ്പെടുവിച്ചിരുന്നു.

അടുത്തിടെ രാജകൽപ്പന പ്രകാരം സൗദി പൗരത്വം ലഭിച്ചവരെ കുറിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ അമേരിക്കക്കാരനും ഹെവല്യൂഷൻ ഫൗണ്ടേഷൻ്റെ സിഇഒയുമായ മെഹ്മൂദ് ഖാൻ ഇടം പിടിച്ചു. സിംഗപ്പൂർ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജാക്കി യി-റു യിങിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്.

English Summary:

Saudi Arabia Grants Citizenship to Distinguished Global Talents