ദുബായ് ∙ ദമാക്ക് ഹിൽസ്, ദുബായ് ഹിൽസ് ‌പാർപ്പിട മേഖലകളിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് ആർടിഎ.

ദുബായ് ∙ ദമാക്ക് ഹിൽസ്, ദുബായ് ഹിൽസ് ‌പാർപ്പിട മേഖലകളിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് ആർടിഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദമാക്ക് ഹിൽസ്, ദുബായ് ഹിൽസ് ‌പാർപ്പിട മേഖലകളിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് ആർടിഎ. ദുബായ് ഹിൽസിൽ നിന്ന് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്ക് ഡിഎച്ച്1 ബസും ദമാക്ക് ഹിൽസിൽ നിന്ന് ദുബായ് സ്റ്റുഡിയോ സിറ്റിയിലേക്ക് ഡിഎ2 ബസുമാണ് സർവീസ് നടത്തുക. ഉൾപ്രദേശങ്ങളെ പൊതുഗതാഗത ശൃംഖലയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബസ് സർവീസ്. ഡിഎച്ച്1 ബസ് ആദ്യ സർവീസ് രാവിലെ 7.09ന് ദുബായ് ഹിൽസിൽ നിന്ന് ആരംഭിക്കും. രാത്രി 10.09 വരെ ഓരോ മണിക്കൂർ ഇടവിട്ട് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്തും. 

പുതിയ റൂട്ടുകളിലോടുന്ന ആർടിഎ ബസ്. ക്രെഡിറ്റ്–ആർടിഎ

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12.09 വരെ സർവീസ് ഉണ്ടായിരിക്കും. ഡിഎ2 ബസ് 2 മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത്. ദമാക്ക് ഹിൽസിൽ നിന്ന് രാവിലെ 5.47ന് ആണ് ആദ്യ ട്രിപ്പ്. രാത്രി 9.32ന് അവസാന ട്രിപ്പ്. 5 ദിർഹമാണ് ഒരു വശത്തേക്കുള്ള നിരക്ക്.

English Summary:

Two new bus routes in Dubai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT