റിയാദ് ∙ അബഹ - അസീര്‍ പ്രവിശ്യക്ക് വടക്ക് തന്നൂമയെയും അല്‍നമാസിനെയും ബന്ധിപ്പിക്കുന്ന അല്‍ഖാമ ചുരം റോഡ് ഉടൻ തുറക്കും. റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍

റിയാദ് ∙ അബഹ - അസീര്‍ പ്രവിശ്യക്ക് വടക്ക് തന്നൂമയെയും അല്‍നമാസിനെയും ബന്ധിപ്പിക്കുന്ന അല്‍ഖാമ ചുരം റോഡ് ഉടൻ തുറക്കും. റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 റിയാദ് ∙  അബഹ - അസീര്‍ പ്രവിശ്യക്ക് വടക്ക് തന്നൂമയെയും അല്‍നമാസിനെയും ബന്ധിപ്പിക്കുന്ന അല്‍ഖാമ ചുരം റോഡ് ഉടൻ തുറക്കും. റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അസീര്‍ ഗവര്‍ണറും അസീര്‍ വികസന അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിര്‍ദേശം നൽകി. അബഹ, തായിഫ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡില്‍ തടസ്സപ്പെട്ടു കിടന്ന അവസാനത്തെ പദ്ധതിയായിരുന്നു അല്‍ഖാമ ചുരം റോഡ് പദ്ധതി. അസീര്‍ വികസന അതോറിറ്റിയും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയവും ശക്തമായി ഇടപെട്ടതിന്റെ ഫലമായി റോഡ് ഇരട്ടപ്പാതയാക്കാനും സംരക്ഷണ ഭിത്തി നിര്‍മിക്കാനുമുള്ള ജോലികളുടെ 93 ശതമാനവും പൂര്‍ത്തിയാക്കി. ഇനി ഏഴു ശതമാനം ജോലികള്‍ മാത്രമാണ് ശേഷിക്കുന്നത്. 

നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ വാഹന ഗതാഗതത്തിന് പ്രയാസമുണ്ടാക്കില്ല എന്ന കാര്യം കണക്കിലെടുത്താണ് അല്‍ഖാമ ചുരം തുറന്നുകൊടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്. അസീര്‍ പ്രവിശ്യാ നിവാസികളുടെയും സന്ദര്‍ശകരുടെയും ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്ന പദ്ധതികളുടെ ഭാഗമാണ് അല്‍ഖാമ ചുരം റോഡ് പദ്ധതി.

English Summary:

Alkhama pass road is scheduled to open soon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT