ദുബായ് ∙ ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക സഹകരണം (സെപ) രണ്ടു വർഷം പിന്നിട്ടു. ഇരു രാജ്യങ്ങളിലും വ്യാപാര, വാണിജ്യ വളർച്ച ഉണ്ടായതായി സെപ വാർഷിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും വളർച്ച നേടിയത് ആഭരണ നിർമാണ മേഖലയാണ്. കയറ്റുമതിയിലും ഇറക്കുമതിയിലും ചുമത്തിയിരുന്ന പ്രത്യേക നികുതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക സഹകരണം (സെപ) രണ്ടു വർഷം പിന്നിട്ടു. ഇരു രാജ്യങ്ങളിലും വ്യാപാര, വാണിജ്യ വളർച്ച ഉണ്ടായതായി സെപ വാർഷിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും വളർച്ച നേടിയത് ആഭരണ നിർമാണ മേഖലയാണ്. കയറ്റുമതിയിലും ഇറക്കുമതിയിലും ചുമത്തിയിരുന്ന പ്രത്യേക നികുതികൾ ഒഴിവാക്കിയതാണ് സ്വർണ വ്യാപാര മേഖലയ്ക്ക് നേട്ടമായത്. 

ഇന്ത്യൻ ജ്വല്ലറികളുടെ സാന്നിധ്യവും ഇന്ത്യക്കാരുടെയും ഇമറാത്തികളുടെയും സ്വർണ ഭ്രമവും ജെം ആൻഡ് ജ്വല്ലറി മേഖലയ്ക്ക് വൻ വളർച്ച നേടിക്കൊടുത്തു. എണ്ണയിതര വ്യാപാരത്തിൽ 10000 കോടി ഡോളർ എന്ന ലക്ഷ്യത്തിലേക്ക് ഇരു രാജ്യങ്ങളും മുന്നേറുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2030ൽ വളർച്ച 10000 കോടി ഡോളറിൽ എത്തുമെന്നാണ് പ്രവചനം. 

ADVERTISEMENT

ജെം ആൻഡ് ജ്വല്ലറിയിൽ കൈകോർത്ത് 
ഇതര ലോക രാജ്യങ്ങളുമായുള്ള സ്വർണ വ്യാപാരത്തിൽ 13.83% ഇടിവുണ്ടായപ്പോൾ യുഎഇയിലേക്കുള്ള കയറ്റുമതിയിൽ 39.58 ശതമാനത്തിന്റെ നേട്ടമാണ് ഇന്ത്യൻ ജെം ആൻഡ് ജ്വല്ലറി മേഖലയ്ക്കുണ്ടായത്. സ്വർണാഭരണങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നികുതി പൂർണമായും എടുത്തു കളഞ്ഞതാണ് മേഖലയുടെ വളർച്ചയ്ക്കു പ്രധാന കാരണം. ഇന്ത്യയിൽ നിന്ന് ആഭരണങ്ങളും മിനുസപ്പെടുത്തിയ വജ്രങ്ങളും കയറ്റി അയയ്ക്കുമ്പോൾ, യുഎഇയിൽ നിന്ന് സ്വർണക്കട്ടികളും അസംസ്കൃത വജ്രങ്ങളുമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. 

ഇന്ത്യയിലെ മികച്ച കരകൗശല വിദഗ്ധരും ആഭരണ നിർമാതാക്കളും യുഎഇയിലെ സ്വർണ വിപണിക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ഇന്ത്യയിൽനിന്നു കയറ്റി അയയ്ക്കുന്ന ആഭരണങ്ങളെ ലോകത്തിന്റെ വിവിധ വിപണികളിലേക്ക് എത്തിക്കുന്നതിൽ എല്ലാ സൗകര്യങ്ങളും യുഎഇ തിരിച്ചുനൽകുന്നു. ലോകത്ത് ഇന്ത്യൻ ആഭരണങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് യുഎഇ. ഈ മേഖലയിൽ കൂടുതൽ വളർച്ച ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. 

ADVERTISEMENT

റാസൽഖൈമ പ്രത്യേക സാമ്പത്തിക മേഖല
ഇന്ത്യൻ വ്യവസായികളെ ചുവപ്പു പരവതാനി വിരിച്ചു സ്വാഗതം ചെയ്യുകയാണ് റാസൽഖൈമ. ഭൂമി ശാസ്ത്രപരമായി റാസൽഖൈമയുടെ സ്ഥാനമാണ് ഇന്ത്യക്കാരെ കൂടുതലായി ആകർഷിക്കുന്നത്. യൂറോപ്പ്, നോർത്ത് ആഫ്രിക്ക, മധ്യപൂർവദേശം, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലേക്ക് ജല, വ്യോമ മാർഗങ്ങളിലൂടെ എത്രയും വേഗം എത്താം എന്നതാണ് റാസൽഖൈമയുടെ ആകർഷണം. നികുതി ഇളവും, കുറഞ്ഞ വിലയ്ക്കു ഭൂമി ലഭ്യതയും റാക്ക് പ്രത്യേക സാമ്പത്തിക മേഖല വാഗ്ദാനം ചെയ്യുന്നു. 

യുഎഇയിലെ മറ്റ് എമിറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതച്ചെലവും ബിസിനസ് ചെലവും 25 – 50% കുറവാണെന്നതും റാസൽഖൈമയുടെ ആകർഷണങ്ങളിൽ ഉൾപ്പെടും. പാറ ഖനനം, നിർമാണം രംഗം, വിനോദ സഞ്ചാരം എന്നിവയാണ് എമിറേറ്റിന്റെ ശക്തികൾ. 50 വ്യവസായ മേഖലകളിലായി 38000 കമ്പനികൾ ഇവിടെയുണ്ട്. ഇതിൽ 5300 എണ്ണം ഇന്ത്യക്കാരുടേതാണ്.

ADVERTISEMENT

സെപ മൂന്നാം വർഷത്തിലെ നേട്ടങ്ങൾ
∙  ഇന്ത്യ – യുഎഇ സെപ കൗൺസിൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സുമായി ധാരണാപത്രം ഒപ്പുവച്ചു. 
∙ ഇന്ത്യ നേതൃത്വം നൽകുന്ന ബ്രിക്സ് സഖ്യത്തിൽ യുഎഇ ഉൾപ്പെടുത്തി 
∙ സൈബർ മേഖല, ഡ്രോൺ നിർമാണം, ആയുധ നിർമാണ മേഖലയിലെ ഗവേഷണം എന്നിവയിൽ സഹകരിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ പ്രതിരോധ മേഖലയിലെ സാങ്കേതിക സ്ഥാപനമായ എഡ്ജ് ഗ്രൂപ്പും  ഇന്ത്യയിലെ അദാനി ഡിഫൻസ് ആൻഡ് എയ്റോ സ്പെയ്സുമായി കരാർ ഒപ്പുവച്ചു. 
∙ യുഎഇക്ക് സ്വന്തമായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ (ജയ്‌വാൻ കാർ‍ഡ്) വികസിപ്പിക്കാൻ നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ധാരണയായി. കാർഡുകൾ യാഥാർഥ്യമായി.

English Summary:

India-UAE CEPA Agreement: Growth in trade and commerce in both the countries