'പേടിക്കണ്ടടോ ഞാൻ മരിക്കുകയൊന്നുമില്ല': പിന്നാലെ ചങ്കിടിപ്പിച്ച് ആ വാർത്ത; പ്രശാന്തിന്റെ വേർപാട് താങ്ങാനാവാതെ ഉറ്റസുഹൃത്ത്
ഷാർജ ∙ പ്രശാന്ത് മുകുന്ദൻ്റെ ഒാരോ ചിത്രങ്ങളിലും ജീവൻ്റെ തുടിപ്പുകളുണ്ടായിരുന്നു. ഒാരോ ഫോട്ടോ ജേണലിസ്റ്റിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളിലൊന്ന്. മനുഷ്യരാണെങ്കിലും മൃഗങ്ങളാണെങ്കിലും അവരുടെ സ്പനന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം ക്യാമറ ക്ലിക്ക് ചെയ്യും – കഴിഞ്ഞ ദിവസം അന്തരിച്ച ഗൾഫിലെ അറിയപ്പെടുന്ന ഫോട്ടോ

ഷാർജ ∙ പ്രശാന്ത് മുകുന്ദന്റെ ഒാരോ ചിത്രങ്ങളിലും ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. ഒാരോ ഫോട്ടോ ജേണലിസ്റ്റിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളിലൊന്ന്. മനുഷ്യരാണെങ്കിലും മൃഗങ്ങളാണെങ്കിലും അവരുടെ സ്പനന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം ക്യാമറ ക്ലിക്ക് ചെയ്യും–കഴിഞ്ഞ ദിവസം അന്തരിച്ച ഗൾഫിലെ അറിയപ്പെടുന്ന ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായ കണ്ണൂർ മാക്സ് നഴ്സറിക്ക് സമീപം ഉഷയിൽ താമസിക്കുന്ന പ്രശാന്ത് മുകുന്ദനെ(65)ക്കുറിച്ചുള്ള ദീപ്തസ്മരണകൾ പങ്കിടുകയാണ് അദ്ദേഹത്തോടൊപ്പം 16 വർഷത്തോളം ഒരേ മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകനും ഫോട്ടോ ജേണലിസ്റ്റുമായ കമാൽ കാസിം.
പ്രശാന്ത് മുകുന്ദൻ ഈ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്ത വലിയ ആഘാതമാണുണ്ടാക്കിയത്. പ്രശാന്ത് കഴിവുറ്റ ഫോട്ടോഗ്രാഫറാ യിരുന്നു. എന്ത് കാര്യത്തെക്കുറിച്ചു സംസാരിക്കുമ്പോഴും നർമ്മത്തോട് കൂടിയുള്ള എന്തെങ്കിലും ഒരു കാര്യം പറഞ്ഞേ തുടങ്ങുകയുള്ളൂ. എന്തു വിഷമമുള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞാലും നർമ്മം കലർന്നുള്ള അദ്ദേഹത്തിന്റെ മറുപടി കേൾക്കുമ്പോൾ ആ വലിയ പ്രശ്നത്തിന്റെ കാഠിന്യം കുറയുന്നതായി പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഒട്ടേറെ വർഷം ഒന്നിച്ചായിരുന്നു ഞങ്ങൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗൾഫ് ടുഡേയ്ക്ക് വേണ്ടി ദുബായ് ടെന്നീസ് ടൂർണമെന്റ് കവർ ചെയ്തിരുന്നത്. അന്നുണ്ടായിരുന്ന ഓരോ സംഭവങ്ങളും ഇപ്പോൾ ഓർമ്മകളിൽ ക്യാമറ ക്ലിക്കുപോലെ മിന്നിമറിയുന്നു. യാദൃച്ഛികമെന്നോണം മറ്റൊരു ടെന്നീസ് ടൂർണമെന്റ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് പ്രശാന്തിനെ ആദ്യമായി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ്. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആദ്യമായി എന്നോട് ചോദിച്ചത് "എന്തായി, റോജർ ഫെഡറൽ ജയിക്കില്ലെ എന്നാണ്".എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടായിരിക്കണം പിന്നീട് എന്നോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "പേടിക്കണ്ടടോ ഞാൻ മരിക്കുകയൊന്നുമില്ല. ഒരു ഫുൾ സർവീസ്.അത് കഴിഞ്ഞു ഞാൻ പുറത്തിറങ്ങും".
നാലു വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഗൾഫ് ടുഡേയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചത്. തിരിച്ചുപോകുമ്പോൾ ഒരുപാട് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. കരൾ സംബന്ധിച്ച അസുഖത്തിന് അദ്ദേഹം ചികിത്സയിലും ആയിരുന്നു. പ്രശാന്ത് എപ്പോഴും പറയാറുള്ളത് ഞാനിപ്പോൾ ഓർക്കുന്നു: "എന്ത് അസുഖങ്ങൾ വന്നാലും നമ്മള്‍ ഇപ്പോളൊന്നും മരിക്കില്ലടോ". ഒടുവിൽ ആ വാക്കുകൾ യാഥാർഥ്യമായല്ലോ എന്നോർക്കുമ്പോൾ പ്രശാന്തിനെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നു. പ്രിയ സുഹൃത്തേ, വിട.