2024 ഉംറ സീസൺ പ്ലാൻ അവതരിപ്പിച്ചു
മക്ക ∙ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ മതകാര്യ വകുപ്പ് 2024 ഉംറ സീസൺ

മക്ക ∙ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ മതകാര്യ വകുപ്പ് 2024 ഉംറ സീസൺ പ്ലാൻ അവതരിപ്പിച്ചു. ഹിജ്റ വർഷത്തിന്റെ തുടക്കത്തോടെയാണ് ഉംറ സീസൺ പദ്ധതി ആരംഭിച്ചതെന്ന് ജനറൽ അതോറിറ്റി മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. എല്ലാ സർക്കാർ ഏജൻസികൾക്കും പങ്കാളികൾക്കുമൊപ്പം തീർഥാടകരെ സേവിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ആശയം പരമാവധി ഉയർത്തിക്കൊണ്ട് ഉംറ സീസണിനെ ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇരുഹറമുകളിലെ ഉംറ സീസണിനായുള്ള പ്രവർത്തന പദ്ധതിയുടെ ദൈർഘ്യം ഒമ്പതു മാസമെടുക്കും. സീസണിനെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കും. ശഅബാൻ മാസാവസാനം സീസൺ അവസാനിക്കും. അതിനുശേഷം റമദാൻ മാസത്തേക്കുള്ള പദ്ധതി ആരംഭിക്കുമെന്നും അൽസുദൈസ് പറഞ്ഞു. സീസണിലുടനീളം നൂറുകണക്കിന് മതപരവും വൈജ്ഞാനികവുമായ സംരംഭങ്ങളുടെയും പരിപാടികളുടെയും പാക്കേജുകളാണ് തീർഥാടകർക്കായി ഒരുക്കുന്നത്.