മനാമ ∙ ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ നടക്കും. 23 അറബ് രാജ്യങ്ങളിൽ നിന്ന് മൊത്തം 481എൻട്രികളാണ്

മനാമ ∙ ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ നടക്കും. 23 അറബ് രാജ്യങ്ങളിൽ നിന്ന് മൊത്തം 481എൻട്രികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 മനാമ ∙ ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ നടക്കും.  23 അറബ് രാജ്യങ്ങളിൽ നിന്ന് മൊത്തം 481എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക മത്സരം അഞ്ച് പ്രധാന വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്.

പ്രശസ്ത ബഹ്‌റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പെർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം മുതൽ ചിത്രങ്ങളുടെ മൂല്യനിർണയം  ആരംഭിച്ചു. സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹക്കിം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരാണ് ജൂറി അംഗങ്ങൾ. ബഹ്‌റൈൻ ഫിലിം ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന "മനാമ, ക്യാപിറ്റൽ ഓഫ് അറബ് മീഡിയ" പരിപാടിയുടെ ഭാഗമായി നവംബറിൽ "സെലിബ്രേറ്റ് ഓഫ് ഫിലിം മേക്കിംഗ്" എന്ന പ്രമേയം ഉൾക്കൊള്ളുന്ന മേളയുടെ നാലാമത്തെ പതിപ്പ് സംഘടിപ്പിക്കും. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടക്കുന്ന ഈ ഫിലിം ഫെസ്റ്റിൽ അറബ്, ഗൾഫ് ചലച്ചിത്ര പ്രവർത്തകരുടെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.

ADVERTISEMENT

സിനിമാ പ്രദർശനങ്ങൾ കൂടാതെ  ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. 

English Summary:

Bahrain Film Festival Receives 481 Entries, Set for November Showcase