ബദാം ഉത്സവം സംഘടിപ്പിച്ചു
മനാമ ∙ ബദാമിന് വേണ്ടി ഒരു ഉത്സവം. ബഹ്‌റൈൻ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ബദാം ഉത്സവം സംഘടിപ്പിച്ചത്. ബദാം കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് ആത്മവിശ്വാസം ഉണ്ടാക്കുകയും ബദാമിന്റെ പോഷക ഗുണങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ബഹ്‌റൈൻ

മനാമ ∙ ബദാമിന് വേണ്ടി ഒരു ഉത്സവം. ബഹ്‌റൈൻ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ബദാം ഉത്സവം സംഘടിപ്പിച്ചത്. ബദാം കൃഷിയെ പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് ആത്മവിശ്വാസം ഉണ്ടാക്കുക, ബദാമിന്റെ പോഷക ഗുണങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബഹ്‌റൈൻ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിലുള്ള ഒരു ഉത്സവം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ചുള്ള പ്രദർശനം കാണാനും ബദാം വാങ്ങുന്നതിനുമായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരടക്കമുള്ള പൗരന്മാരും താമസക്കാരും സന്ദർശകരും എത്തിയിരുന്നു.
മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് അനിമൽ റിസോഴ്സസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക കർഷകരെയും ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതിലും ഫെസ്റ്റിവലിന്റെ പങ്ക് ഡോ. ഹസ്സൻ ഊന്നിപ്പറഞ്ഞു.
കാർഷിക വൈവിധ്യവും ഉൽപ്പാദനക്ഷമതയും ഉത്തേജിപ്പിക്കുന്നതിനുള്ള ഇത്തരം ദൗത്യവുമായി ഒത്തുചേർന്ന് ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പുതിയ ബദാം ഇനങ്ങൾ അവതരിപ്പിക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫെസ്റ്റിന്റെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി.
ബദാം തൈകൾ, വിവിധ ബദാം ഇനങ്ങൾ, സംസ്കരണ വ്യവസായങ്ങൾ എന്നിവയും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. ബദാം കൃഷിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ബഹ്‌റൈനിലെ ഗവർണറേറ്റുകളിലുടനീളം 1,000 ബദാം തൈകൾ നട്ടുപിടിപ്പിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നുത് .