മനാമ ∙ രോഗികൾക്കാവശ്യമായ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ

മനാമ ∙ രോഗികൾക്കാവശ്യമായ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ രോഗികൾക്കാവശ്യമായ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ രോഗികൾക്കാവശ്യമായ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ സേവനം നൽകാൻ ഉദ്ദേശിക്കുന്നതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകർക്കും, ആരോഗ്യ സ്‌ഥാപനങ്ങൾക്കും  രോഗികൾക്കും ഇത്തരം മരുന്നുകള്‍ ലഭ്യമാക്കാനാണ് ഈ സേവനം ലക്ഷ്യമിടുന്നത് .

sehati.gov.bh എന്ന പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന  പുതിയ സേവനം, പ്രത്യേക മരുന്നുകൾക്കായി എളുപ്പത്തിൽ തിരയാനും അവ സംഭരിക്കുന്ന സ്വകാര്യ ഫാർമസികൾ കണ്ടെത്താനും ഉപയോക്താക്കളെ അനുവദിക്കുന്നു. ഭരണപരമായ പ്രക്രിയകൾ വിപുലീകരിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പൗരന്മാർക്കും ഉപഭോക്താക്കൾക്കും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ബഹ്‌റൈൻ ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സേവനമെന്ന് അധികൃതർ അറിയിച്ചു. ഇലക്‌ട്രോണിക് ചാനലുകളിലൂടെയുള്ള മികച്ച സേവനം  നൽകുക, ഉപഭോക്താക്കളുടെ സമയം, പരിശ്രമം, ചെലവ് എന്നിവ കുറയ്ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

ADVERTISEMENT

പുതിയ ഓൺലൈൻ സേവന വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ ഒരു കേന്ദ്രീകൃത  പ്ലാറ്റ്‌ഫോം നൽകിക്കൊണ്ട് നിയന്ത്രിത മരുന്നുകൾ കണ്ടെത്തുന്നതിനുള്ള പ്രക്രിയ ലളിതമാകും. സ്വകാര്യ ഫാർമസികളിലെ നിർദ്ദിഷ്ട മരുന്നുകളുടെ ലഭ്യത ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും നിർണയിക്കാൻ കഴിയും. ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ സേവനം.

English Summary:

Bahrain Launches Online Services for Availability of Controlled Medications