ദുബായ് ∙ ദുബായ് നിവാസികൾക്കും സന്ദർശകർക്കും പുത്തൻ കാഴ്ചകളും വേറിട്ട അനുഭവങ്ങളും സമ്മാനിക്കുന്ന പൊതുബീച്ച് ജബൽഅലിയിൽ നിർമിക്കുന്നു. വിസ്മയ കാഴ്ചകൾക്കൊപ്പം നീന്താനും മുങ്ങാംകുഴി ഇടാനുമെല്ലാം പ്രത്യേക ഇടമൊരുക്കുന്നതാണ് ജബൽഅലി ബീച്ച് വികസന പദ്ധതി. പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന് മുൻഗണന

ദുബായ് ∙ ദുബായ് നിവാസികൾക്കും സന്ദർശകർക്കും പുത്തൻ കാഴ്ചകളും വേറിട്ട അനുഭവങ്ങളും സമ്മാനിക്കുന്ന പൊതുബീച്ച് ജബൽഅലിയിൽ നിർമിക്കുന്നു. വിസ്മയ കാഴ്ചകൾക്കൊപ്പം നീന്താനും മുങ്ങാംകുഴി ഇടാനുമെല്ലാം പ്രത്യേക ഇടമൊരുക്കുന്നതാണ് ജബൽഅലി ബീച്ച് വികസന പദ്ധതി. പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന് മുൻഗണന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് നിവാസികൾക്കും സന്ദർശകർക്കും പുത്തൻ കാഴ്ചകളും വേറിട്ട അനുഭവങ്ങളും സമ്മാനിക്കുന്ന പൊതുബീച്ച് ജബൽഅലിയിൽ നിർമിക്കുന്നു. വിസ്മയ കാഴ്ചകൾക്കൊപ്പം നീന്താനും മുങ്ങാംകുഴി ഇടാനുമെല്ലാം പ്രത്യേക ഇടമൊരുക്കുന്നതാണ് ജബൽഅലി ബീച്ച് വികസന പദ്ധതി. പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന് മുൻഗണന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് നിവാസികൾക്കും സന്ദർശകർക്കും പുത്തൻ കാഴ്ചകളും വേറിട്ട അനുഭവങ്ങളും സമ്മാനിക്കുന്ന പൊതുബീച്ച് ജബൽഅലിയിൽ നിർമിക്കുന്നു. വിസ്മയ കാഴ്ചകൾക്കൊപ്പം നീന്താനും മുങ്ങാംകുഴി ഇടാനുമെല്ലാം പ്രത്യേക ഇടമൊരുക്കുന്നതാണ് ജബൽഅലി ബീച്ച് വികസന പദ്ധതി. 

പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ടാണ് നിർമാണം. 330 ഹെക്ടർ വിസ്തൃതിയിൽ 6.6 കിലോമീറ്റർ നീളത്തിലുള്ള ജബൽഅലി ബീച്ച് ദുബായിലെ ഏറ്റവും വലിയ പൊതു ഓപ്പൺ ബീച്ചായിരിക്കും. പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ലോകത്തിലെ ഏറ്റവും മികച്ച പൊതു ബീച്ച് ദുബായിൽ സജ്ജമാക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

ADVERTISEMENT

നീന്താൻ 2 കി.മീ. നീളത്തിലുള്ള തുറന്ന ബീച്ച്, 2.5 കി.മീ. ഡൈവിങ് സ്‌പോർട്‌സ് ഏരിയ, കാഴ്ചകൾ കാണാൻ ഉയരത്തിലുള്ള നടപ്പാത, എല്ലാ പ്രായത്തിലുമുള്ളവർക്കായി വ്യത്യസ്ത വിനോദ, സേവന മേഖലകൾ തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ അടങ്ങിയതാണ് വൃത്താകൃതിയിലുള്ള പദ്ധതി. 1000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 80 സൈക്കിൾ റാക്കുകൾ, സൈക്കിൾ ട്രാക്ക്, 5 കി.മീ. റണ്ണിങ് ട്രാക്ക് എന്നിവയും ഇതോടനുബന്ധിച്ച് സജ്ജമാക്കും. എമിറേറ്റിലെ പൊതു ബീച്ചുകൾ വികസിപ്പിക്കുന്നതിനുള്ള വിശാലമായ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ജബൽ അലി ബീച്ച് വികസന പദ്ധതി. ദുബായിൽ മൊത്തം ബീച്ചുകളുടെ നീളം 400% വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇതിൽ പുതിയ പൊതു ബീച്ചുകൾ നിർമിക്കുന്നതിനൊപ്പം നിലവിലുള്ള ബീച്ചുകൾ വികസിപ്പിക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിച്ച് നഗരത്തിലെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ബീച്ചിനു പുറമെ ദുബായ് മുനിസിപ്പാലിറ്റി വികസിപ്പിക്കുന്ന 1.6 കി.മീ. കണ്ടൽക്കാടും പദ്ധതിയിൽ ഉൾപ്പെടും. കണ്ടൽ മരങ്ങളുടെ സാന്നിധ്യം വന്യജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയും ഒരുങ്ങും.

ADVERTISEMENT

പേൾ ബീച്ച് 
പാം ജബൽഅലിയുടെ പ്രവേശന കവാടത്തിനു സമീപം വലതുവശത്ത് പേൾ ബീച്ച് എന്ന പേരിൽ കുടുംബങ്ങൾക്കായി പ്രത്യേക ബീച്ചും ഒരുക്കുന്നുണ്ട്. കൂടാതെ  കായിക വിനോദ പരിപാടികൾ, നീന്തൽ കുളങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, ഫ്ലോട്ടിങ് റസ്റ്ററന്റുകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും.

ആമകളുടെ സങ്കേതം 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആമകളുടെ സാന്നിധ്യമാണ് സങ്കേതം എന്നു പേരിട്ട മേഖലയുടെ പ്രത്യേകത. പ്രകൃതി സൗഹൃദ അന്തരീക്ഷത്തിൽ വിനോദ, കായിക പ്രവർത്തനങ്ങൾക്ക് ഇവിടെ അവസരമുണ്ടാകും.

ADVERTISEMENT

കണ്ടൽക്കാടെന്ന കൂട്
കണ്ടൽക്കാടിനുള്ളിൽ വന്യജീവികളുടെ സാന്നിധ്യം അടുത്തറിയാവുന്നതാണ് കൂട് എന്നർഥം വരുന്ന മൂന്നാമത്തെ മേഖല. പരിസ്ഥിതി സംരക്ഷണത്തിലൂടെ പ്രകൃതിയുടെ പാഠത്തിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന പദ്ധതിയാണിത്. ഫ്ലോട്ടിങ് പാലത്തിലൂടെയാണ് കണ്ടൽക്കാടിലേക്കുള്ള പാത.‌‌

ജബൽഅലി ബീച്ച് വികസന പദ്ധതിയുടെ രൂപരേഖ.

ലോകോത്തര സൗകര്യം
നൂതന ലോക്കറുകൾ, വൈ-ഫൈ, ഇലക്ട്രോണിക് സ്‌ക്രീനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ബീച്ച് റെസ്ക്യൂ സേവനങ്ങൾ, നിരീക്ഷണത്തിനായി ആധുനിക ക്യാമറകൾ‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളുണ്ടാകും. വിശ്രമ മുറികൾ, ഷവർ ഏരിയകൾ, വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ, ഫിസിക്കൽ സ്‌പോർട്‌സ്, ബാർബിക്യൂ ഏരിയകൾ, ബീച്ച് റെസ്റ്റ് ഏരിയകൾ എന്നിവയ്ക്കു പുറമെ പൊതുപരിപാടികൾക്കുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്. 1,400 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഇലക്ട്രിക് കാറുകൾക്ക് ചാർജ് ചെയ്യാനും സൗകര്യമുണ്ടാകും. ദുബായ് മുനിസിപ്പാലിറ്റിയിലെയും ദുബായ് പൊലീസിലെയും കൺട്രോൾ റൂമുകൾ സുരക്ഷ ഉറപ്പാക്കും.

8 ബീച്ചുകൾ
ദുബായിൽ നിലവിൽ എട്ട് പൊതു ബീച്ചുകളുണ്ട്. അൽ മംസാർ ബീച്ച്, അൽ മംസാർ കോർണിഷ്, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബൽ അലി ബീച്ച്.

English Summary:

Sheikh Hamdan unveils Jebel Ali open beach project – Jebel Ali Beach Development Project