95 ലക്ഷം ദിർഹം അർബുദ രോഗികൾക്കായി കൈകോർത്ത് അബുദാബി
അബുദാബി ∙ അർബുദ രോഗികളെ സഹായിക്കുന്നതിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി അബുദാബി 95 ലക്ഷം ദിർഹം സമാഹരിക്കുന്നു. അബുദാബി സോഷ്യൽ കോൺട്രിബ്യൂഷന്റെ (മആൻ) നേതൃത്വത്തിലാണ് ധനസമാഹരണ യജ്ഞം നടത്തുക.ഭിന്നശേഷിക്കാർ, ഡെലിവറി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരിൽ സഹായം അർഹിക്കുന്നവരെ കണ്ടെത്തി,

അബുദാബി ∙ അർബുദ രോഗികളെ സഹായിക്കുന്നതിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി അബുദാബി 95 ലക്ഷം ദിർഹം സമാഹരിക്കുന്നു. അബുദാബി സോഷ്യൽ കോൺട്രിബ്യൂഷന്റെ (മആൻ) നേതൃത്വത്തിലാണ് ധനസമാഹരണ യജ്ഞം നടത്തുക. ഭിന്നശേഷിക്കാർ, ഡെലിവറി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരിൽ സഹായം അർഹിക്കുന്നവരെ കണ്ടെത്തി, കൈത്താങ്ങേകുന്നതിനാണ് മആൻ ശ്രമിക്കുന്നത്.
ആരോഗ്യം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിലും കാരുണ്യ പ്രവൃത്തികൾ നടത്തുന്നുണ്ട്. കമ്പനികൾക്ക് സിഎസ്ആർ ഫണ്ടും കാരുണ്യപദ്ധതിയിലേക്കു സംഭാവന ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം 9.1 കോടി ദിർഹം സമാഹരിച്ച് 57 പദ്ധതികളിലൂടെ 1.61 ലക്ഷം പേർക്ക് പ്രയോജനം ചെയ്തതായും അധികൃതർ വ്യക്തമാക്കി. വിവരങ്ങൾക്ക്: https://maan.gov.ae/en/