തായഫ് ഗവർണറേറ്റിൽ "വാക്കിങ് ഇൻ ദ ബോസം ഓഫ് നേച്ചർ" എന്ന പരിപാടി സംഘടിപ്പിച്ചു. നടത്തവും മലകയറ്റവും പോലുള്ള കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്ന ഈ സംരംഭം "സൗദി സമ്മർ 2024" പരിപാടിയുടെ ഭാഗമായാണ് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ തായഫ് ഗവർണറേറ്റിൽ "വാക്കിങ് ഇൻ ദ ബോസം ഓഫ് നേച്ചർ" എന്ന പരിപാടി സംഘടിപ്പിച്ചു. നടത്തവും മലകയറ്റവും പോലുള്ള കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്ന ഈ സംരംഭം "സൗദി സമ്മർ 2024" പരിപാടിയുടെ ഭാഗമായാണ് നടന്നത്. നാഷനൽ സെന്‍റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്‍റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ജിസാൻ മേഖലയിലെ വാദി ലജാബ് നാഷനൽ പാർക്ക് മുതൽ സായിസാദ് നാഷനൽ പാർക്ക് വരെ നാല് മേഖലകളിലായി അഞ്ച് സ്ഥലങ്ങളിൽ അഞ്ച് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. രാജ്യത്തെ പൗരന്മാർക്കൊപ്പം വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ലാഭേച്ഛയില്ലാത്ത സംഘടനകളും ഈ പരിപാടിയിൽ പങ്കാളികളായി. ഹ്യൂമൻ റിസോഴ്‌സ് മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലുള്ള വൊളന്‍റീയർ പ്ലാറ്റ്‌ഫോം വഴിയാണ് ഇതിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ നടന്നത്.

ADVERTISEMENT

ഈ പരിപാടി പങ്കെടുത്തവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുന്നതിനും  അവസരമൊരുക്കി.

English Summary:

Saudi Nature Walking Scheme Promotes Environmental Awareness