കുവൈത്ത് സിറ്റി ∙ കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 7 ഇന്ത്യക്കാർ മരിച്ചു. 2 മലയാളികുൾപ്പെടെ 3 പേർക്ക് ഗുരുതര പരുക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോ‍ഡിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 7 ഇന്ത്യക്കാർ മരിച്ചു. 2 മലയാളികുൾപ്പെടെ 3 പേർക്ക് ഗുരുതര പരുക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ തകർന്ന കാർ

ഇന്ന് പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോ‍ഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാർ സഞ്ചരിച്ച മിനിബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് മിനി ബസ് അബ്ദുല്ല അൽ മുബാറക് ഏരിയക്ക് എതിർവശത്തെ യു ടേൺ പാലത്തിന്‍റെ കൈവരിയിലിടിച്ച് തകർന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പൂർണമായും തകർന്ന മിനിബസ് പൊളിച്ചാണ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്.

ADVERTISEMENT

ഉത്തരേന്ത്യക്കാരാണ് മരിച്ച ഇന്ത്യക്കാരെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Seven Indians were killed and two Malayalis Were Seriously Injured in a Car Accident in Kuwait