രേഖകളൊന്നും ആവശ്യമില്ല; 45 സെക്കൻഡുകൾക്കകം വർക്ക് പെർമിറ്റ് റദ്ദാക്കാം, എല്ലാ എമിറേറ്റുകളിലും ഇനി വർക്ക് ബണ്ടിൽ
അബുദാബി ∙ യുഎഇയിൽ ഇനി 45 സെക്കൻഡുകൾക്കകം വർക്ക് പെർമിറ്റ് റദ്ദാക്കാം. ഇതിനു രേഖകളൊന്നും ആവശ്യമില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. നേരത്തേ ഈ നടപടിക്രമങ്ങൾക്ക് 3 മിനിറ്റ് എടുത്തിരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വർക്ക് ബണ്ടിലിന്റെ ഭാഗമായാണ്

അബുദാബി ∙ യുഎഇയിൽ ഇനി 45 സെക്കൻഡുകൾക്കകം വർക്ക് പെർമിറ്റ് റദ്ദാക്കാം. ഇതിനു രേഖകളൊന്നും ആവശ്യമില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. നേരത്തേ ഈ നടപടിക്രമങ്ങൾക്ക് 3 മിനിറ്റ് എടുത്തിരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വർക്ക് ബണ്ടിലിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. ഇതോടെ രാജിവയ്ക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിക്കു പകരം മറ്റൊരാളെ എളുപ്പത്തിൽ റിക്രൂട്ട് ചെയ്യാൻ സാധിക്കും.
പരീക്ഷണാർഥം ദുബായിൽ മാർച്ചിൽ ആരംഭിച്ച വർക്ക് ബണ്ടിൽ സേവനത്തിന്റെ വിജയത്തെ തുടർന്നാണ് പദ്ധതി എല്ലാ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. യുഎഇയിലെ 6 ലക്ഷത്തോളം കമ്പനികളിലെ 70 ലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വർക്ക് പെർമിറ്റ് കാലാവധി നേരത്തേ തന്നെ പുതുക്കാനുള്ള സൗകര്യവുമുണ്ട്. മുൻപ്, വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള കാലാവധി 30 ദിവസത്തിൽ നിന്ന് 5 ദിവസമാക്കി കുറച്ചിരുന്നു.
ജോലി, താമസ വീസയുമായി ബന്ധപ്പെട്ട 8 നടപടിക്രമങ്ങൾ വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോമിലേക്കു കൊണ്ടുവന്നിട്ടുണ്ട്. വർക്ക് പെർമിറ്റ് എടുക്കുക, പുതുക്കുക, പദവി ശരിപ്പെടുത്തുക, മെഡിക്കൽ സ്ക്രീനിങ്, വീസ, തൊഴിൽ കരാർ, എമിറേറ്റ്സ് ഐഡി തുടങ്ങിയ സേവനങ്ങളെല്ലാം ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
ഡിജിറ്റൽ യുഗത്തിൽ ഏറ്റവും മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കുന്നതോടൊപ്പം ദുരുപയോഗം തടയാനും വർക്ക് ബണ്ടിലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പെട്ടെന്ന് തന്നെ വർക്ക് പെർമിറ്റ് റദ്ദാക്കാൻ സൗകര്യമുണ്ടെങ്കിലും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നുണ്ടെന്നത് മന്ത്രാലയം ഉറപ്പാക്കും. കൃത്യമായി ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ പരാതിപ്പെടാനുള്ള സൗകര്യവും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.